മെഡിക്കല്‍ കോളേജ് ദുരന്തത്തിന് ഇരയായ ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

കോട്ടയം : മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ ദുരന്തത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ. 5 ലക്ഷം രൂപയാണ് കുടുംബത്തിന് നല്‍കുക. ഈ തുക ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനാണ് നല്‍കുക.

അപകടം നടന്നയുടന്‍ ചാണ്ടി ഉമ്മന്‍ സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും മന്ത്രിമാരുടെയും ആശുപത്രി അധികൃതരുടേയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
നേരത്തെ സര്‍ക്കാര്‍ ബിന്ദുവിന്റെ സംസ്‌കാരത്തിനായി 50,000 രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു.