ഫിലാഡൽഫിയയിൽ കാർ അപകടത്തിൽ ചങ്ങനാശേരി സ്വദേശി ചിക്കു എം രഞ്ജിത്ത് മരിച്ചു

ചങ്ങനാശേരി: അമേരിക്കയിലെ ഫിലാഡൽഫിയയിൽ കാർ അപകടത്തിൽ ചങ്ങനാശേരി സ്വദേശി മരിച്ചു. പറാൽ ചിക്കു മന്ദിറിൽ എം ആർ രഞ്ജിത്തിൻ്റെ മകൻ ചിക്കു എം രഞ്ജിത്ത് (39) ആണ് മരിച്ചത്. ജൂൺ ഒന്നിനാണ് അപകടമുണ്ടായത്. ഇൻഫോസിസ് ഉദ്യോഗസ്ഥയായ ഭാര്യ രമ്യയ്ക്കും രണ്ടു മക്കൾക്കും പരിക്കേറ്റിരുന്നു.

ചിക്കുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമ്യ അപകട നിലതരണം ചെയ്‌തു. മക്കളുടെ പരുക്ക് ഗുരുതരമല്ല. കുടുംബം സഞ്ചരിച്ച കാറിലേക്ക് അമിതവേഗത്തിലെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ചിക്കുവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അമ്മ: ധനികമ്മ. സഹോദരൻ: ചിൻ്റു എം രഞ്ജിത്.

Changanassery native dies in Philadelphia in car accident

More Stories from this section

family-dental
witywide