കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. യുവ ഡോക്ടറുടെ പരാതിയിലായിരുന്നു തൃക്കാക്കര പൊലീസ് കേസ് എടുത്തത്. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും തെളിവുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. തൃക്കാക്കര പൊലീസ് വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.
കഞ്ചാവ് കേസിലും തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയിൽ വേടനെതിരെ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 10 പ്രതികളാണ് കേസിൽ ഉള്‍പ്പെട്ടിട്ടുള്ളത്. ഏപ്രില്‍ 28നായിരുന്നു വേടന്റെ ഫ്ലാറ്റില്‍ നിന്നാണ് ഹില്‍പാലസ് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് കഞ്ചാവ് പിടികൂടിയത്. അതേസമയം വേടനെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് വേടന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.









