ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം : പ്രതിയുടെ വിഡിയോ പങ്കുവെച്ച് എഫ്ബിഐ, ഡിഎന്‍എ തെളിവുകള്‍ ശേഖരിക്കാൻ നീക്കം

ന്യൂഡല്‍ഹി : യുഎസിലെ കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാര്‍ളി കിര്‍ക്കിന്റെ മരണത്തെ തുടര്‍ന്ന് കൊലപാതകിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി അന്വേഷണ സംഘം. പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ ചിത്രങ്ങളും വിഡിയോകളും എഫ്ബിഐ പുറത്തുവിട്ടു. കോളജ് വിദ്യാര്‍ഥിയുടെ പ്രായം മാത്രമേ പ്രതിക്കുണ്ടാകൂവെന്നാണ് നിഗമനം.

ബേസ് ബോള്‍ തൊപ്പിയും സണ്‍ഗ്ലാസും അമേരിക്കന്‍ പതാകയുടെ ചിത്രം പതിച്ച കടുംനിറത്തിലെ ടീഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. യൂട്ടാ സര്‍വകലാശാലയിലെ കെട്ടിടത്തിനു മുകളിലൂടെ ഓടുന്ന പ്രതിയുടെ വിഡിയോ എഫ്ബിഐ പങ്കുവെച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ് യൂട്ടാവാലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെ കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിനു തൊട്ടുപിന്നാലെ സമീപത്തെ കെട്ടിടത്തിനു മുകളില്‍ ഒരുവശത്തുനിന്നും മറ്റൊരു വശത്തേക്ക് പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി ഓടിപ്പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്കുചാടുകയും ഓടി രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഇയാള്‍ ഉപേക്ഷിച്ച തോക്കും പൊലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതി കടന്നുപോയ ഭാഗങ്ങള്‍ വ്യാപക പരിശോധന നടത്തിയതോടെ പ്രതിയുടെ ഇടതു കൈപ്പത്തിയുടെയും ഷൂസിന്റെയും അടയാളങ്ങള്‍ കെട്ടിടത്തില്‍ പതിഞ്ഞിട്ടുണ്ടെന്ന് കണ്ടിത്തി. ഇതില്‍നിന്ന് പ്രതിയുടെ ഡിഎന്‍എ തെളിവുകള്‍ ശേഖരിക്കുമെന്ന് യൂട്ടാ പൊതുസുരക്ഷ വിഭാഗം കമ്മിഷണര്‍ ബ്യൂ മേസണ്‍ പറഞ്ഞു.

More Stories from this section

family-dental
witywide