
യൂട്ടാ : വലതുപക്ഷ ആക്ടിവിസ്റ്റും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാര്‍ലി കിര്‍ക്കിനെ (31) വെടിവച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ടൈലര്‍ റോബിന്‍സന് വധശിക്ഷ നല്‍കണമെന്ന ആവശ്യപ്പെടുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍.
22കാരനായ റോബിന്‍സന്‍ വാഷിങ്ടന്‍ കൗണ്ടി ജയിലിലാണ് ഇപ്പോഴുള്ളത്. യൂട്ടാ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ജെഫ്രി ഗ്രേ കൊലക്കുറ്റം ചുമത്തി. കേസ് 29ന് വീണ്ടും പരിഗണിക്കും.
കൊലയാളിക്ക് വധശിക്ഷ നല്‍കണമെന്ന് ട്രംപ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
യൂട്ടാവാലി യൂണിവേഴ്‌സിറ്റി ക്യാംപസില്‍ വിദ്യാര്‍ത്ഥികളുമൊത്തുള്ള പരിപാടിക്കിടെ ഈ മാസം 10നാണ് കിര്‍ക് വെടിയേറ്റു കൊല്ലപ്പെട്ടത്. കിര്‍ക്കിനെ വെടിവച്ചശേഷം ഓടിരക്ഷപെട്ട റോബിന്‍സന്‍ ട്രാന്‍സ്‌ജെന്‍ഡറായ പങ്കാളിക്ക് അയച്ച സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ കിര്‍ക്കിനെ വെടിവച്ചുകൊന്നുവെന്ന് റോബിന്‍സന്‍ സമ്മതിക്കുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ കിര്‍ക് നടത്തിയ വിദ്വേഷ പ്രസംഗമാണ് പ്രകോപനമെന്ന് സൂചനയുണ്ട്. മാതാപിതാക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് റോബിന്‍സന്‍ കീഴടങ്ങിയത്.











