യൂട്ടാ : അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ഏറ്റവും അടുത്ത അനുയായിയും വലതുപക്ഷ ചിന്തകനുമായ ചാർളി കിർക്കിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ തീവ്ര ഇടതുപക്ഷമാണെന്ന് പ്രസിഡന്റ്റ് ഡോണാൾഡ് ട്രംപ് ആരോപിച്ചു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ട്രംപ് പ്രതികരിച്ചു.
യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റിക്ക് സമീപമുള്ള യൂണിവേഴ്സിറ്റി ക്യാംപസിൽ വിദ്യാർഥികളുടെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ചാർളി കിർക്ക് വെടിയേറ്റു കൊല്ലപ്പെട്ടത്. ചാർളി കിർക്കിനെ (31) വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ ആണ് അറസ്റ്റിലായത്.














