അമേരിക്കൻ മണ്ണിൽ ഫിഫ ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ചെൽസി, കളി ആവേശ ഭരിതമാക്കാൻ പ്രസിഡൻ്റ് ട്രംപും ടീമും

ഈസ്റ്റ് റുഥർഫോഡ് : ആറ് വൻകരകളിലെ 32 ടീമുകൾ മത്സരിച്ച ഫിഫ ക്ലബ് ലോകകപ്പിന്റെ ന്യൂ ജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിയെ തോൽപ്പിച്ച് ചെൽസി കിരീടത്തിൽ മുത്തമിട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരം കാണാനെത്തിയിരുന്നു.

ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്‌നെ(പി.എസ്.ജി) ഇംഗ്ലീഷ് ക്ലബായ ചെൽസി തറപറ്റിച്ചത്. ചെൽസിക്കായി കോൾ പാൽമർ ‍ഇരട്ടഗോൾ നേടി. 43-ാം മിനിറ്റിൽ പാൽമറിൻ്റെ അസിസ്റ്റിൽ ജോവാ പെഡ്രോ മൂന്നാം ഗോൾ നേടി. കന്നികപ്പുമായി ഫ്രാൻസിലേക്ക് വണ്ടി കയറാമെന്ന പിഎസ്ജിയുടെ മോഹം അവിടെ പൊലിഞ്ഞു.

രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. ചെൽസിയുടെ പ്രതിരോധനിര രണ്ടും കൽപ്പിച്ചുതന്നെയായിരുന്നു. തട്ടുപൊളിപ്പൻ സേവുകളുമായി ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് അരയും തലയും മുറുക്കിയതോടെ ചെൽസിയുടെ വീറിനു മുന്നിൽ പിടിച്ചുനിൽക്കാൻ പിഎസ്ജിയ്ക്കായില്ല.

സ്റ്റേഡിയത്തിന്റെ കേന്ദ്രബിന്ദുവായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉണ്ടായിരുന്നു. മത്സരത്തിനു തൊട്ടു മുമ്പ് ദേശീയഗാനം ആലപിക്കുന്നതിനിടെ വിഡിയോ ബോർഡുകളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനം കൂകി വിളിച്ചു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കൊപ്പം മത്സരത്തിന്റെ ട്രോഫിയും വ്യക്തിഗത അവാർഡുകളും ട്രംപ് സമ്മാനിച്ചു.

കളിക്കാരുടെ വാഹനവ്യൂഹത്തിന് സമീപമുള്ള ഒരു പ്രത്യേക പ്രവേശന കവാടത്തിലേക്ക് പ്രസിഡന്റിന്റെ വാഹനവ്യൂഹം മത്സരത്തിന് ഏകദേശം 30 മിനിറ്റ് മുമ്പ് തന്നെ എത്തിച്ചേർന്നിരുന്നു.

ട്രംപിനൊപ്പം മിഡ്ഫീൽഡ് ലക്ഷ്വറി ബോക്സിൽ ഫിഫ പ്രസിഡൻ്റ് ഇൻഫാന്റിനോ, ഫോക്സ് സ്പോർട്സ് കമന്റേറ്റർ ടോം ബ്രാഡി, മാധ്യമ രാജാവ് റൂപർട്ട് മർഡോക്ക് , അറ്റോർണി ജനറൽ പാം ബോണ്ടി, ഗതാഗത സെക്രട്ടറി സീൻ ഡഫി, ഹോംലാൻഡ് സെക്യൂരിറ്റി മേധാവി ക്രിസ്റ്റി നോം എന്നിവരും ഉണ്ടായിരുന്നു.

Chelsea wins FIFA Club World Cup on American soil

More Stories from this section

family-dental
witywide