
വാഷിംഗ്ടൺ: വീണ്ടും വിവാദത്തിലേക്ക് വഴുതിവീണ് അമേരിക്കയുടെ H-1B വിസ പ്രോഗ്രാം. ഇന്ത്യയിലെ ചെന്നൈ ജില്ലയ്ക്ക് മാത്രം 220,000 H-1B വിസകൾ ലഭിച്ചുവെന്നും ഇത് വലിയൊരു തട്ടിപ്പാണെന്നും യുഎസ് സാമ്പത്തിക വിദഗ്ധൻ ഡേവ് ബ്രാറ്റ് ആരോപിച്ചു. യുഎസിൻ്റെ H-1B സംവിധാനത്തിൽ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന അദ്ദേഹത്തിൻ്റെ വാദം ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് പുറത്തുവന്നതും ചർച്ചയായതും.
രാജ്യവ്യാപകമായി അനുവദിച്ചിരിക്കുന്ന മൊത്തം വിസകളുടെ ഇരട്ടിയിലധികം ചെന്നൈയിൽ നിന്നും നേടിയെന്ന് മുൻ യുഎസ് പ്രതിനിധികൂടിയായ ഡേവ് ബ്രാറ്റ് അവകാശപ്പെട്ടു. H-1B വിസകൾക്കുള്ള ദേശീയ പരിധി 85,000 ആണെങ്കിലും, ചെന്നൈയ്ക്ക് 220,000 വിസകൾ ലഭിച്ചു, ഇത് പരിധിയുടെ 2.5 മടങ്ങ് കൂടുതലാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മാത്രമല്ല, H-1B വിസകളിൽ 71 ശതമാനവും ഇന്ത്യയിൽ നിന്നാണെന്നും , ഈ പ്രോഗ്രാമിന്റെ രണ്ടാമത്തെ വലിയ ഗുണഭോക്താവായ ചൈനയിൽ നിന്നും ആകെ 12 ശതമാനം മാത്രമേ ഉള്ളൂവെന്നും ബ്രാറ്റ് ചൂണ്ടിക്കാട്ടി. “അവിടെ എന്തോ നടക്കുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. അപ്പോൾ ഇന്ത്യക്ക് 85,000 H-1B വിസകളുടെ പരിധി മാത്രമേയുള്ളൂ, പക്ഷേ എങ്ങനെയോ ഇന്ത്യയിലെ ഒരു ജില്ലയായ മദ്രാസ് (ചെന്നൈ) ജില്ലയ്ക്ക് 220,000 വിസകൾ ലഭിച്ചു, കോൺഗ്രസ് നിശ്ചയിച്ച പരിധിയുടെ രണ്ടര ഇരട്ടി,” – അദ്ദേഹം പറഞ്ഞു.
ബ്രാറ്റ് ഈ വിഷയത്തെ കുടിയേറ്റ വിരുദ്ധ അജണ്ടയുമായി ബന്ധിപ്പിക്കുകയും അത് അമേരിക്കൻ തൊഴിലാളികൾക്ക് ഭീഷണിയായി ചിത്രീകരിക്കുകയും ചെയ്തു. “ഞാൻ H-1B വിസ എന്ന് പറയുമ്പോൾ, നിങ്ങൾ നിങ്ങളുടെ കസിൻസിനെയും അമ്മാവന്മാരെയും മുത്തശ്ശിമാരെയും കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇവരിൽ ഒരാൾ വന്ന് തങ്ങൾ വൈദഗ്ധ്യമുള്ളവരാണെന്ന് അവകാശപ്പെടുന്നു; അവർ അങ്ങനെയല്ല. അതാണ് തട്ടിപ്പ്. അവർ നിങ്ങളുടെ കുടുംബത്തിന്റെ ജോലിയും നിങ്ങളുടെ വീടും എല്ലാം എടുത്തു,” അദ്ദേഹം പറഞ്ഞു.
DR. DAVE BRAT: 71% of H-1B visas come from India. The national cap is 85,000, yet one Indian district got 220,000! That's 2.5x the limit!
— Bannon’s WarRoom (@Bannons_WarRoom) November 24, 2025
When you hear H-1B, think of your family, because these fraudulent visas just stole their future.@brateconomics pic.twitter.com/8O1v8qVJPe
ലോകത്തിലെ ഏറ്റവും തിരക്കേറിയ H-1B പ്രോസസ്സിംഗ് കേന്ദ്രങ്ങളിൽ ഒന്നാണ് ചെന്നൈ കോൺസുലേറ്റ്, തമിഴ്‌നാട്, കർണാടക, കേരളം, തെലങ്കാന എന്നീ നാല് ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് ഇവിടെയാണ്.
അതേസമയം, ഇന്ത്യയിലെ H-1B വിസ അപേക്ഷകളിൽ “വ്യാവസായിക തോതിലുള്ള” തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇന്ത്യൻ-അമേരിക്കൻ നയതന്ത്രജ്ഞ അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ബ്രാറ്റിന്റെ പരാമർശം. 2005 നും 2007 നും ഇടയിൽ ചെന്നൈ കോൺസുലേറ്റിൽ സേവനമനുഷ്ഠിച്ച മഹ്വാഷ് സിദ്ദിഖി, 2024 ൽ മാത്രം, 220,000 H-1B കളും 140,000 H-4 കളും ഉൾപ്പെടെ ആയിരക്കണക്കിന് നോൺ-ഇമിഗ്രന്റ് വിസകൾ കൈകാര്യം ചെയ്തതായി പറഞ്ഞു. ഇന്ത്യയിൽ നിന്നു നൽകുന്ന H-1B വിസകളിൽ 80-90% വ്യാജമാണെന്നും അവർ അവകാശപ്പെട്ടിരുന്നു.
“Chennai got 220,000 H-1B visas, more than double what is allowed for a country, this is a huge scam,” says US economist















