
ഫ്ളോറിഡ: അമേരിക്കയെ ഞെട്ടിച്ച് ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വ്യാഴാഴ്ച നടന്ന ഒരു കൂട്ട വെടിവയ്പില്‍ നിന്നും തങ്ങള്‍ എങ്ങനെ രക്ഷപെട്ടെന്ന വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. വിദ്യാര്‍ത്ഥി തന്റെ ക്ലാസ് മുറിയിലെ ജനാലകള്‍ പേപ്പര്‍ കൊണ്ട് മൂടാന്‍ ച്യൂയിംഗ് ഗം ഉപയോഗിച്ചു. വെടിവയ്പ്പ് നടക്കുമ്പോള്‍, താനും സഹപാഠികളും അതിനുള്ളില്‍ ഒളിച്ചിരിക്കാനും സുരക്ഷിതരായിരിക്കാനും ശ്രമിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി.
വെടിവയ്പ്പ് നടത്തിയയാള്‍ക്ക് ക്ലാസ് മുറികള്‍ക്ക് അകം കാണാന്‍ കഴിയാത്തവിധം അവരുടെ അധ്യാപകന്‍ ജനാലകള്‍ പേപ്പര്‍ കൊണ്ട് മൂടാന്‍ ശ്രമിച്ചു. എന്നാല്‍ പേപ്പര്‍ ഒട്ടിക്കാന്‍ അവരുടെ കൈവശം ടേപ്പോ മറ്റൊന്നുമോ ഇല്ലായിരുന്നു. പെട്ടെന്ന് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ച്യൂയിംഗ് ഗം ജനാലകളില്‍ പേപ്പര്‍ ഒട്ടിക്കാന്‍ ഉപയോഗിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ഡെപ്യൂട്ടി ഷെരീഫിന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവയ്പ്പില്‍ പരിക്കേറ്റ ആറ് പേരോളം ടലഹാസി മെമ്മോറിയല്‍ ഹെല്‍ത്ത്കെയറില്‍ ചികിത്സയിലാണ്.