
ഷിക്കാഗോ: വിമാനത്തിൽ യാത്രക്കാരിയുടെ വിചിത്രമായ പെരുമാറ്റത്തില്‍ വലഞ്ഞ് ജീവനക്കാരും യാത്രക്കാരും. വിമാനത്തിൽവെച്ച് യാത്രക്കാരി വിവസ്ത്രയാവുകയും സീറ്റിൽ മലമൂത്രവിസർജനം നടത്തുകയുമാണ് ചെയ്തത്. ശനിയാഴ്ച ഫിലാഡല്‍ഫിയയില്‍നിന്ന് ഷിക്കാഗോയിലേക്ക് പോവുകയായിരുന്ന സൗത്ത്‌വെസ്റ്റ് എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നത്.
യാത്രക്കാരി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വിമാനസീറ്റിലിരുന്ന് വിസര്‍ജനം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടർന്ന് വിമാനം ഷിക്കാഗോയിലെ മിഡ്‌വേ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവുമെത്തി. യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശുചീകരണത്തിനായി മണിക്കൂറുകളോളം വിമാനം സര്‍വീസില്‍നിന്ന് പിന്‍വലിക്കേണ്ടിവന്നു. യാത്രക്കാര്‍ക്കുണ്ടായ കാലതാമസത്തിനും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നുവെന്ന് സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.