
ഷിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു രക്തദാന ക്യാമ്പ് ഡിസംബര്‍ 7 (ഞായര്‍)ന് രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെ ബെല്‍വുഡ് സിറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്നു.
സമൂഹത്തില്‍ രക്തദാനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി ഇത്തരം ക്യാമ്പുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതോടൊപ്പമുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്ത് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഡിസംബര്‍ 5നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയില്‍, ജോയിന്റ് സെക്രട്ടറി സാറ അനില്‍, ജോയിന്റ് ട്രഷറര്‍ പ്രിന്‍സ് ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.
ജോസ് മണക്കാട്ട് – 847 912 4128
ബിജു മുണ്ടക്കല്‍ – 773 673 8820
അച്ചന്‍കുഞ്ഞ് മാത്യു – 847 912 2578
ലൂക്ക് ചിറയില്‍ – 630 808 2125
സാറ അനില്‍ – 630 914 0713
പ്രിന്‍സ് ഈപ്പന്‍ – 224 659 0336
Chicago Malayali Association Blood Donation Camp on December 7th.












