
ഷിക്കാഗോ മലയാളി അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഡ്രീം ടീമിന് ഉജ്ജ്വല വിജയം. ഡ്രീം ടീമിൻ്റെ പാനലിൽ മത്സരിച്ച എല്ലാവരും വിജയിച്ചു. മലയാളി അസോസിയേഷൻ പ്രസിഡൻ്റായി ഡ്രീം ടീമിലെ ജോസ് മണക്കാട്ടിനെ തെരഞ്ഞെടുത്തു.

2025- 2027 കാലഘട്ടത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റായി ജോസ് മണക്കാട്ടിനെയും സെക്രട്ടറിയായി ബിജു മുണ്ടക്കലിനെയുമാണ് തെരഞ്ഞെടുത്തത്. ജോ. ട്രഷറർ ആയി പ്രിൻസ് ഈപ്പനെയും വൈസ് പ്രസിഡന്റായി ലൂക്ക് ചിറയിലിനെയും ട്രഷറർ ആയി അച്ചൻകുഞ്ഞ് മാത്യുവിനെയും ജോ. സെക്രട്ടറിയായി സാറാ അനിലിനെയും തെരഞ്ഞെടുത്തു.
സീനീയർ റെപ്രസെൻറ്റീവ്സ് ആയി ഫിലിപ്പ് പുത്തൻപുരയിൽ, വർഗീസ് തോമസ് എന്നിവരെയും വിമൻസ് റെപ്രസെൻറ്റീവ്സ് ആയി ഷൈനി ഹരിദാസ്, ബീന ജോർജ്, നിഷ എറിക് എന്നിവരെയും യൂത്ത് റെപ്രസെൻറ്റീവ്സ് ആയി കാൽവിൻ കവലയ്ക്കൽ, മേഘ ചിറയിൽ എന്നിവരെയും തെരഞ്ഞെടുത്തു. ഡോ. സൂസൻ ചാക്കോ, ഡോ. സിമി ജെസ്റ്റോ, ഡോ. സുനിത നായർ, ഡോ. മധു വെണ്ണിക്കണ്ടം, ഡോ. എബ്രഹാം മാത്യു, അനിൽ മറ്റത്തിക്കുന്നേൽ, മാത്യൂസ് എബ്രഹാം, ജോളിച്ചൻ ജോസഫ്, സഞ്ജു മാത്യു, ജിനോയി മാത്യു, ജോജോ വെങ്ങാന്തറ, ജോജോ വെള്ളാനിക്കൽ എന്നിവർ ബോർഡ് അംഗങ്ങളായും വിജയിച്ചു.
ഷിക്കാഗോ മലയാളി അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഡ്രീം ടീമിൻ്റെ പാനലിൽ മത്സരിച്ച് വിജയിച്ചവർ
