
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘നാഷണല്‍ സീനിയര്‍സ് ഡേ ‘ ആഘോഷം ആഗസ്റ്റ് 20 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും. മൌണ്ട് പ്രോസ്പെക്റ്റിലുള്ള ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ആഘോഷത്തിൽ കാസര്‍കോട് എം പി ശ്രീ രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയാകും.
മുതിര്‍ന്ന അംഗങ്ങളുടെ കലാപരിപാടികള്‍, മനോജ് അച്ചേട്ട് നയിക്കുന്ന ഡിജിറ്റല്‍ സ്‌കില്‍സ് ക്ലാസ് എന്നിവയുള്‍പ്പെടെ വിവിധ പരിപാടികളാണ് ആഘോഷത്തോടനുബന്ധിച്ച് നടക്കുകയെന്ന് പ്രസിഡന്റ് ജെസ്സി റിന്‍സി, സെക്രട്ടറി ആല്‍വിന്‍ ഷിക്കോര്‍, ട്രഷറര്‍ മനോജ് അച്ചേട്ട്, പരിപാടിയുടെ മുഖ്യ കോര്‍ഡിനേറ്ററായ വർഗീസ് തോമസ്, കോ ഓര്‍ഡിനേറ്റര്‍മാരായ ഫിലിപ്പ് ലൂക്കോസ്, തോമസ് വിന്‍സെന്റ് എന്നിവര്‍ പറഞ്ഞു. ഈ പരിപാടിയിലേക്ക് മുതിര്‍ന്നവരുള്‍പ്പെടെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.