
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 7 ന് 4 മണിക്ക് ബെൽവുഡ് സിറോ മലബാർ കത്തീഡ്രൽ ഹാളിൽ നടക്കും.

വൈകിട്ട് 4 ന് വാദ്യമേളം , താലപ്പൊലി എന്നിവയോടെ ആരംഭിക്കുന്ന പരിപാടികളെത്തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും പൊതു സമ്മേളനവും കലാവിരുന്നും അരങ്ങേറും.
ഈ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ ,കോ ഓർഡിനേറ്റർമാരായ പ്രിൻസ് ഈപ്പൻ,കിഷോർ കണ്ണാല എന്നിവർ അറിയിച്ചു .
പ്രസ്തുത വേദിയിൽ വെച്ച് ,2025 ൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൈസ്കൂൾ വിദ്യാർത്ഥികളെ ആദരിക്കുകയും അവർക്കു വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിക്കും. ബാസ്കറ്റ് ബോൾ മത്സര വിജയികൾക്കുള്ള ട്രോഫികളും ഓണാഘോഷ വേദിയിൽ നൽകുന്നതാണ്.
Chicago Malayali Association’s Onam celebration on September 7th