
മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. ഷിക്കാഗോയിലെ നോർത്ത് ബൂക്കിൽ ചേർന്ന പൊതുയോഗത്തിൽ മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ 2025 -2027 വർഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ: ബിനു കൈതക്കത്തൊട്ടിയിൽ (പ്രസിഡൻ്റ് ), മഹേഷ് കൃഷ്ണൻ (വൈസ് പ്രസിഡൻ്റ്), റ്റാജു കണ്ടാരപ്പള്ളിൽ ( ജനറൽ സെക്രട്ടറി), നിഥിൻ എസ് നായർ ( ജോയ്ൻ്റ് സെക്രട്ടറി), മനോജ് വഞ്ചിയിൽ (ട്രഷറർ). രണ്ടു വർഷത്തെ സേവനത്തിനു ശേഷം സ്ഥാനമൊഴിഞ്ഞ മുൻ പ്രസിഡൻ്റ് റോയി നെടുംചിറ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. മഹേഷ് കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും സാബു തറത്തട്ടേൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സ്ഥാപക അംഗങ്ങളായ പീറ്റർ കുളങ്ങര, സതീശ് നായർ, വർഗീസ് പാലമലയിൽ, വിജി നായർ, ജോൺ പാട്ടപ്പതി എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ട്രസ്റ്റ് ബോർഡ് ചെയർമാനായി സ്റ്റീഫൻ കിഴക്കേക്കുറ്റും ചെയർമാനായി റോയ് നെടുംചിറയും നിയമിതരായി. പോൾസൺ കുളങ്ങര ഏവർക്കും നന്ദി അറിയിച്ചു. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.
Chicago Mid West Malayalee Association office bearers