ഷിക്കാഗോയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു,’ട്രംപിനെ കൊണ്ടുവരൂ…’എന്നാണ് ജനങ്ങളുടെ ആഹ്വാനം; പറയുന്നത് സാക്ഷാല്‍ ട്രംപ് തന്നെ

ഷിക്കാഗോ: നാഷണല്‍ ഗാര്‍ഡിനെ ഇറക്കി യുഎസിലെ വിവിധ നഗരങ്ങളില്‍ ക്രമസമാധാന പാലനം നടപ്പിലാക്കുന്ന ട്രംപ് ഭരണകൂടം ഇപ്പോള്‍ ഷിക്കാഗോയിലേക്ക് ഉറ്റുനോക്കുന്നു.

ഷിക്കാഗോയില്‍ വെള്ളിയാഴ്ച രാത്രി ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പില്‍ 14 കാരന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു. ഇിതിനു പിന്നാലെ കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും ഒരു തരംഗമാണ് ഷിക്കാഗോയിലെന്നും ഇവിടുത്തെ ജനങ്ങള്‍ ‘ട്രംപിനെ കൊണ്ടുവരൂ…’ എന്ന് ആഹ്വാനം ചെയ്യുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറയുന്നു.

‘ഷിക്കാഗോയിലുണ്ടായ അക്രമങ്ങളില്‍ ഒന്നിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 300 പേരോളം പങ്കെടുത്ത കലാപത്തില്‍, 6 പേര്‍ക്ക് വെടിയേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയിലാണ്, ഒരാള്‍ മരിച്ചു. അതേസമയം, ഗവര്‍ണര്‍ പ്രിറ്റ്സ്‌കറും ഷിക്കാഗോയിലെ മേയറും വേഗത്തില്‍ പരിഹരിക്കാവുന്ന ഒരു സാഹചര്യത്തിന് ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായം നിരസിക്കുകയാണ്. ജനങ്ങള്‍ മന്ത്രിക്കുന്നു, ട്രംപിനെ കൊണ്ടുവരിക!’ – ട്രംപിന്റെ വാക്കുകള്‍.

വര്‍ദ്ധിച്ചുവരുന്ന അക്രമവും ക്രമക്കേടും ഷിക്കാഗോയിലുണ്ടെന്നും അത് പരിഹരിക്കുന്നതിന് ഫെഡറല്‍ ഇടപെടലും നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കലും ആവശ്യമാണെന്നും പ്രസിഡന്റ് ആവര്‍ത്തിച്ച് അറിയിക്കുന്നുണ്ട്, അതേസമയം അദ്ദേഹം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സാഹചര്യം വളച്ചൊടിക്കുകയാണെന്ന് നഗര, സംസ്ഥാന ഡെമോക്രാറ്റിക് ഉദ്യോഗസ്ഥര്‍ വാദിക്കുന്നു.

Chicago, people are calling for ‘Bring Trump, said Trump

More Stories from this section

family-dental
witywide