
ഷിക്കാഗോ: ”കണ്ണേ കരളേ വി എസ്സേ ഞങ്ങളുടെ ചങ്കിലേ റോസ്സാ പൂവേ ഇല്ലായില്ലാ മരിക്കില്ല ജീവിക്കുന്നു ഞങ്ങളിലൂടെ…” കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രചോദനമായി ജന മനസ്സുകളില്‍ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കി കടന്നുപോയ പ്രിയ സഖാവ് വി എസ്സിന്റെ വേര്‍പാടില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് എല്‍ ഡി എഫ് ഷിക്കാഗോയും കേരള കള്‍ച്ചറല്‍ സെന്ററും. സംയുക്തമായി വിളിച്ചു ചേര്‍ത്ത അനുശോചന യോഗത്തില്‍ ഘടകകക്ഷി നേതാക്കളും വിവിധ പാര്‍ട്ടി നേതാക്കളും തങ്ങളുടെ പ്രത്യയശാസ്ത്ര വ്യത്യാസം മറന്ന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

മുന്‍ കേരള മുഖ്യമന്ത്രിയും, മൂന്നു തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവും,സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന സഖാവ് വി എസ്സ് അച്ചുതാനന്ദന്റെ വേര്‍പാടില്‍ അനുശോചനമര്‍പ്പിക്കാന്‍ ഷിക്കാഗോ സെന്റ് മേരിസ് കനാനായ പള്ളി ഹാളില്‍ കൂടിയ യോഗത്തില്‍ ഷിക്കാഗോ എല്‍ ഡി എഫ് കണ്‍വീനര്‍ പീറ്റര്‍ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. റോയി മുളകുന്നം സദസ്സിന് സ്വാഗതം ആശംസിച്ച് യോഗ നടപടികള്‍ നിയന്ത്രിച്ചു.

സെന്റ് മേരീസ് പള്ളി വികാരി റവ.ഫാദര്‍ സിജു മുടക്കോടി, ഇടതു നേതാക്കളായ ഐപ്പ് വര്‍ഗ്ഗീസ്, പ്രശസ്ത സാഹിത്യകാരി രതിദേവി, പ്രവാസി കേരളാ കോണ്‍ഗ്രസ് (M) യുഎസ്എയുടെ ചെയര്‍മാന്‍ ജെയ്ബു മാത്യു കുളങ്ങര, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് സതീശന്‍ നായര്‍, ഫൊക്കാന റീജിയണല്‍ പ്രസിഡന്റ് സന്തോഷ് നായര്‍, ഫോമയെ പ്രതിനിധികരിച്ച് റീജിയണല്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ പ്രതിനിധി ആല്‍വിന്‍ ഷിക്കോര്‍, ഇല്ലിനോയിസ് മലയാളി അസ്സോസിയേനേയും കേരള ക്ലബ്ബിനേയും പ്രതിനിധീകരിച്ച് ജോയി ഇണ്ടിക്കുഴി, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ബിനു കൈതയ്ക്കതൊട്ടിയില്‍, കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍, ക്ലബുകളെ പ്രതിനിധികരിച്ച് ജോസ് മണക്കാട്ട്, ഷിക്കാഗോ ഗീതാമണ്ഡലം, ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങിയ സംഘടനകള്‍ക്കു വേണ്ടി സ്‌ക്കോക്കി വില്ലേജ് കമ്മീഷണര്‍ അനില്‍കുമാര്‍ പിള്ള, കലാ സാംസ്‌ക്കരിക സംഘനയായ അലക്കു വേണ്ടി ജോയല്‍ ജോയി, അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഐ.പി.സി.എന്‍.എ ക്കുവേണ്ടി അനില്‍ മറ്റത്തിക്കുന്നേല്‍, കൈരളി റ്റി വി ക്കുവേണ്ടി ഡൊമനിക്ക് ചൊള്ളാമ്പേല്‍, ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി അലന്‍ ജോര്‍ജ്, സാഹിത്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ സംഘനയായ സാഹിത്യ വേദിക്കുവേണ്ടി ജോണ്‍ ഇലയ്ക്കാട്ട്, ബിന്‍സി വടക്കുംചേരി, യു.എസ് കോണ്‍ഗ്രസ്സിലേക്ക് 8വേ ഡിസ്ട്രിക്കില്‍ മത്സരിക്കുന്ന റയാന്‍ വെട്ടിക്കാട്, ജോണ്‍ പട്ടപതി തുടങ്ങിയവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് അനുശോചനം രേഖപ്പെടുത്തി.

കിരണ്‍ ചന്ദ്രന്‍ വി എസ്സിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു ഹ്രസ്വ വീഡിയോയും അനുസ്മരണ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു . ബിജോയ് കാപ്പന്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു.