
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 11-ാമത് ഇന്റര്‍നാഷണല്‍ വടംവലി മൽസരം സെപ്റ്റംബര്‍ 1-ാം തീയതി നടക്കും. വടംവലി മൽസരം പൂർവാധികം മികച്ചതാക്കാൻ സംഘാടക സമിതി നിലവിൽ വന്നു. ചെയര്‍മാനായി സിറിയക് കൂവക്കാട്ടിലിനെ തിരഞ്ഞെടുത്തു. സ്റ്റീഫന്‍ കിഴക്കേക്കുറ്റാണ് ജനറല്‍ കണ്‍വീനര്‍, മാനി കരികുളം ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍. മാത്യു തട്ടാമറ്റം പി.ആര്‍.ഒ. & പബ്ലിസിറ്റി ചെയര്‍മാനും ജോസ് മണക്കാട്ട് ഫുഡ് ഫെസ്റ്റിവല്‍ ചെയര്‍മാനുമാണ്.
ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആസ്ഥാനത്ത് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സണ്ണി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്റ്), രാജു മാനുങ്കല്‍ (സെക്രട്ടറി), ബിജോയി കാപ്പന്‍ (ട്രഷറര്‍), ജോപ്പായി പുത്തേത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് വടംവലിയുടെ സംഘാടക സമിതിയെ തെരഞ്ഞെടുത്തത്.
സിറിയക് കൂവക്കാട്ടില്‍ ഇത് ആറാം തവണയാണ് ഷിക്കാഗോ വടംവലിയുടെ സംഘാടകസമിതി ചെയര്‍മാനായി തെരഞ്ഞെടുക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെ കലാ-കായിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമാണ് ഇദ്ദേഹം. നോര്‍ത്ത് അമേരിക്കയില്‍ പകരം വയ്ക്കാനില്ലാത്ത സംഘാടക മികവ് മുന്‍ കെ.സി.എസ്. പ്രസിഡന്റ്, മുന്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ്, ഇല്ലിനോയി മലയാളി അസോസിയഷന്‍ മുന്‍ ഭാരവാഹി, ഷിക്കാഗോയില്‍ നടന്ന ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ചെയര്‍മാന്‍, ഷിക്കാഗോയില്‍ നടന്ന എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ജനറല്‍ കണ്‍വീനര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. മികച്ച കായികതാരവും കായികപ്രേമിയും ഷിക്കാഗോയിലെ ഒരു ലീഡിംഗ് ബിസിനസ്മാനും കൂടിയാണ് സിറിയക് കൂവക്കാട്ടില്‍.
സ്റ്റീഫന്‍ കിഴക്കേക്കുറ്റ് ഇത് രണ്ടാം തവണയാണ് ഷിക്കാഗോ വടംവലിയുടെ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആകുന്നത്. ഷിക്കാഗോയിലെ യുവതുര്‍ക്കി എന്നറിയപ്പെടുന്ന സ്റ്റീഫന്‍ കിഴക്കേക്കുറ്റ് നല്ലൊരു സംഘാടകനും നല്ലൊരു ബിസിനസുകാരനുമാണ്. ഷിക്കാഗോ മലയാളി സമൂഹത്തിന്റെ നിറസാന്നിദ്ധ്യവുമാണ്.
ഈ ടൂര്‍ണമെന്റിന്റെ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്ത മാനി കരികുളം ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍ ട്രഷററും ഷിക്കാഗോയില്‍ മുന്‍പ് നടന്ന വടംവലിയുടെ വൈസ് ചെയര്‍മാനും എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഈ വടംവലി ടൂര്‍ണെമന്റിനെ വിജയത്തിലെത്തിക്കുവാനും കഴിവുള്ള നല്ലൊരു സംഘാടകനും, നല്ലൊരു മനുഷ്യസ്നേഹിയുമാണ്.
ഈ ടൂര്‍ണമെന്റിന്റെ പി.ആര്‍.ഒ. & പബ്ലിസിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മാത്യു തട്ടാമറ്റം ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഫൗണ്ടിംഗ് എക്സിക്യൂട്ടീവില്‍ തുടങ്ങി കഴിഞ്ഞ 12 വര്‍ഷക്കാലമായി എല്ലാ എക്സിക്യൂട്ടീവിന്റെയും കൂടെ നിഴലായി പ്രവര്‍ത്തിക്കുന്നു. ഈ വടംവലി ടൂര്‍ണമെന്റിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിച്ചതില്‍ ഒരു മുഖ്യ പങ്കു വഹിക്കുകയും, കൂടാതെ സോഷ്യല്‍ ക്ലബ്ബ് എന്ന ഈ പ്രസ്ഥാനത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ലോകപ്രശസ്തിയിലെത്തിക്കുവാന്‍ പ്രയത്നിച്ച വ്യക്തി കൂടിയാണ്.
ഈ ടൂര്‍ണമെന്റിന്റെ അവിഭാജ്യഘടകമായി മാറിയ ഫുഡ് ഫെസ്റ്റിവല്‍ എന്ന ആശയത്തിന് രൂപം കൊടുത്ത ജോസ് മണക്കാട്ട് ഷിക്കാഗോയില്‍ മാത്രമല്ല നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന നല്ലൊരു സംഘാടകനാണ്. ഫോമ എന്ന നോര്‍ത്ത് അമേരിക്കന്‍ സംഘടനയുടെ മുന്‍ ജോയിന്റ് സെക്രട്ടറി മുതല്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ചെയര്‍മാന്‍ സ്ഥാനം തുടങ്ങി നിരവധി പദവികള്‍ അലങ്കരിച്ച വ്യക്തിയാണ് ജോസ് മണക്കാട്ട്. ഷിക്കാഗോ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യമാണ് ഇദ്ദേഹം.
ഈ അഞ്ചു പേരെയും ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ വടംവലിയുടെ നേതൃത്വത്തിലേക്ക് കിട്ടിയതോടുകൂടി ഈ വര്‍ഷവും ഈ വടംവലി ടൂര്‍ണമെന്റ് അവിസ്മരണീയമായിത്തീരും എന്നതില്‍ യാതൊരു സംശയവുമില്ലെന്ന് സോഷ്യല്‍ ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റൊണാള്‍ഡ് പൂക്കുമ്പേല്‍ (പ്രസിഡന്റ്), സണ്ണി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്റ്), രാജു മാനുങ്കല്‍ (സെക്രട്ടറി), ബിജോയി കാപ്പന്‍ (ട്രഷറര്‍), ജോപ്പായി പുത്തേത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ സംയുക്തമായി പറഞ്ഞു.
Chicago Social Club Tug of War Competition