

ഷിക്കാഗോ: ആഗോള മലയാളി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഷിക്കാഗോ സോഷ്യൽ ക്ലബിൻറെ നേതൃത്വത്തിലൊരുങ്ങുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന് ആവേശം നിറഞ്ഞ കിക്ക് ഓഫ് . സോഷ്യല്‍ ക്ലബ് അങ്കണത്തില്‍ വൈകുന്നേരം ഏഴോടെ നടന്ന പരിപാടി മോര്‍ട്ടോണ്‍ഗ്രോവ് മേയര്‍ ജാനിന്‍ വിറ്റ്കയാണ് ഉദ്ഘാടനം ചെയ്തത്. ഇത്തരം ഒരു അന്താരാഷ്ട്ര മൽസരം താൻ മേയറായ മോർട്ടൻഗ്രോവ് സിറ്റിയിൽ നടക്കുന്നു എന്നത് ഏറെ അഭിമാനകരമാണ് എന്ന് മേയർ പറഞ്ഞു. വടംവലിയുടെ സംഘാടകരേയും വൊളൻ്റിയർമാരേയും സ്പോൺസർമാരേയും മേയർ അഭിനന്ദിച്ചു. ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍ അധ്യക്ഷനായിരുന്നു.
ടൂര്‍ണമെന്റ്‌റ് കമ്മിറ്റി ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിൽ, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം , വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവർ കിക്കോഫിന് നേതൃത്വം നൽകി.

ഷിക്കാഗോ സോഷ്യൽ ക്ളബ് അംഗങ്ങളും വടംവലി എക്സിക്യൂട്ടീവ് കമ്മിറ്റി , ടൂർണമെൻ്റ് കമ്മിറ്റി ഭാരവാഹികളും ഷിക്കാഗോയിലെ വിവിധ സംഘടനാ പ്രതിനിധികളും കിക്കോഫിൽ പങ്കെടുത്തു.
ഫ്രണ്ട്സ് ക്ലബിൻ്റെ സോയി കുഴിപറമ്പിൽ, കോസ്മോപൊളിറ്റൻ ക്ളബിൻ്റെ പ്രിൻസ് ഈപ്പൻ, കോട്ടയം ക്ലബിൻ്റെ സ്റ്റെബി ആനാലിൽ, ഇംപീരിയൽ ക്ളബിൻ്റെ പ്രിൻസ് മാഞ്ഞൂരാൻ, ഇല്ലിനോയ് മലയാളി അസോസിയേഷൻ്റെ പ്രതിനിധി ജോയ് ഇണ്ടിക്കുഴി,മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ പ്രതിനിധി ബിനു കൈതക്കതൊട്ടിയില്‍, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ ചെയർമാനും എൻആർഐ റിപ്പോർട്ടർ ചീഫ് എഡിറ്ററുമായ ബിജു കിഴക്കേക്കുറ്റ്, ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്റർ പ്രസിഡൻ്റ് ബിജു സക്കറിയ, ഷിക്കാഗോ സോഷ്യൽ ക്ലബിൻ്റെ മുൻ പ്രസിഡൻ്റുമാരായ സൈമൺ ചാക്കാലപ്പടവിൽ, സാജു കണ്ണമ്പള്ളി, അലക്സ് പടിഞ്ഞാറയിൽ, പീറ്റർ കുളങ്ങര, ബിനു കൈതക്കത്തൊട്ടി,സിബി കദളിമറ്റം, ലൂക്ക് ചിറയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.







മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ദിവസം തന്നെ മൂന്നു പ്രോഗ്രാമുകളാണ് നടത്തപ്പെടുക. ആഗസ്റ്റ് 31 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ മത്സരം ആരംഭിക്കും. 5 മണിക്ക് മത്സരങ്ങൾ അവസാനിക്കും. 5 മണി മുതൽ രാത്രി 10 മണി വരെ വൈവിദ്ധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കുവാനുള്ള ‘ഇന്ത്യ ഫുഡ് ടേസ്റ്റ്’ നടത്തപ്പെടും.
7 മണി മുതൽ 10 മണി വരെ അഫ്സലിന്റെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും. ഈ വർഷം പുതിയ സ്ഥലത്താണ് വടംവലി മത്സരം നടക്കുക. വിശാലവും വിപുലവുമായ പാർക്കിംഗ് സൗകര്യങ്ങളുള്ള മോർട്ടൻ ഗോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയം കാണികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. ഇരുപതിൽപ്പരം ടീമുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കൃത്യനിഷ്ഠയോടെ ഈ വർഷത്തെ മത്സരങ്ങൾ നടത്തപ്പെടുന്നതാണ്.

പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടി ലാണ് ടൂര്‍ണമെന്റ്‌റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം എന്നിവരും മത്സരത്തിന്റെ വിജയത്തിനായി മുന്നിട്ടുപ്രവര്‍ത്തിക്കുന്നു.

ആകർഷകമായ സമ്മാനത്തുകയാണ് ഈ വടംവലി മത്സരത്തിന്റെ പ്രത്യേകത. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്പോൺസർ. രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്പോൺസർ.

മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. അറിയപ്പെടുന്ന സ്ഥാപനമായ എലൈറ്റ് ഗെയിമിംഗിനു വേണ്ടി റ്റോണി & ഫ്രാൻസിസ് കിഴക്കേക്കുറ്റ് സ്പോൺസർ ചെയ്തിരിക്കുന്നു. നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോളറാണ് സമ്മാനത്തുക. ചിക്കാഗോ മംഗല്യ ജൂവലറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുൻ മാമ്മൂട്ടിൽ എന്നിവരാണ് സ്പോൺസർമാർ. 2013 ൽ സ്ഥാപിതമായ ചിക്കാഗോ സോഷ്യൽ ക്ലബിന്റെ പ്രഥമ പ്രസിഡണ്ട് സൈമൺ ചക്കാലപ്പടവിലാണ്. പിന്നീട് സാജു കണ്ണമ്പള്ളി, അലക്സ് പടിഞ്ഞാറേൽ, പീറ്റർ കുളങ്ങര, ബിനു കൈതക്കതൊട്ടിയിൽ, സിബി കദളിമറ്റം എന്നിവർ പ്രസിഡണ്ടുമാരായുള്ള കമ്മിറ്റികൾ വിവിധ കാലയളവുകളിൽ സോഷ്യൽ ക്ലബിന്റെ വളർച്ചയ്ക്ക് ഊർജം പകർന്നു. ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.

പുതിയ അഡ്രസ് ശ്രദ്ധിക്കുക:
MORTON GROVE PARK DISTRICT STADIUM
6834 DEMPSTER ST, MORTON GROVE,
ILLINOIS 60053.
വിശദവിവരങ്ങൾക്ക്: റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡണ്ട്) (630) 935-9655 സിറിയക് കൂവക്കാട്ടിൽ (ടൂർണമെന്റ് ചെയർമാൻ) (630) 673-3382.
ചിത്രങ്ങൾ






