
ഷിബു മുളയാനിക്കുന്നേൽ
ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റിജന്റെ
നേതൃത്വത്തിൽ കൈരളി ലയൺസിന്റെ സഹകരണത്തോടെ
നവംബർ 29 ന് നൈൽസിലുള്ള ഫിൽഡ് മാൻ വോളിബോൾ ( 8800 W.
Kathy Ln, Niles) സ്റ്റേഡിയത്തിൽ നടക്കുന്ന വോളിബോൾ
ടൂർണ്ണമെൻ്റ് കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ടോമി അമ്പേനാട്ടാണ് ചെയർമാൻ. ചിക്കാഗോ മലയാളി
അസ്സോസ്സിയേഷന്റെയും , ചിക്കാഗോ ബ്രദേഴ്സ് ക്ലബ്ബിന്റെയും
പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ടോമി അമ്പനാട്ട് മികച്ച
സംഘാടകൻ കൂടിയാണ്. വൈസ് ചെയർമാൻ: മാത്യു
തട്ടാമറ്റം. പബ്ലിസിറ്റി കമ്മറ്റി കൺവീനർ: ഷിബു മുളയാനിക്കുന്നേൽ,
എന്റർടെയിൻ കമ്മറ്റി കൺവീനർ: ജോസ് ജോർജ് , കോ-
കൺവീനേഴ്സ്: ബോബി വർഗീസ്, നിരൻ മുണ്ടിയിൽ,അഖിൽ
മോഹൻ , ബിന്ദു കൃഷ്ണൻ , ഫുഡ് കമ്മറ്റി: ലീസ് ടോം മാത്യു,
പ്രജിൽ അലക്സാൻഡർ, സൂസൻ ചാക്കോ , ലിനു ജോസഫ് ,
ജോൺസൺ കാരിയ്ക്കൽ, രവി കുട്ടപ്പൻ, പ്രോഗാം
കോർഡിനേറ്റേഴ്സ്: വിജി നായർ, സുജ ജോൺ , മാത്യു ചാണ്ടി,
സേവ്യർ ഒറവനാകളത്തിൽ,ടൈം മാനേജ്മെന്റ്: മനോജ് വഞ്ചിയിൽ ,
സായി പുല്ലാപ്പള്ളിൽ, ഫസ്റ്റ് എയ്ഡ് കമ്മറ്റി : മാറ്റ് വിലങ്ങാട്ടുശ്ശേരി,
സുനിന ചാക്കോ .
ഒട്ടെറെ തീപാറുന്ന മത്സരങ്ങൾക്ക് സാക്ഷ്യം
വഹിച്ചിട്ടുള്ള ചിക്കാഗോയിലേക്ക് ഫൊക്കാനയുടെ നേതൃത്വത്തിൽ
നടത്തുന്ന ഈ വാശിയേറിയ മത്സരങ്ങൾ എല്ലാ വോളിബോൾ
പ്രേമികളെയും ആവേശത്തിലെത്തിക്കും. അവസാനം നടക്കുന്ന
വാശിയേറിയ പ്രദർശന മത്സരത്തിൽ കൊമ്പുകോർക്കുന്നത് പബാബ്
ടീമും കേരള ടീമും തമ്മിലായിരിക്കും.
നിരവധി നാഷണൽ മത്സരങ്ങൾ നടത്തി വിജയിപ്പിച്ചിട്ടുള്ള
ഷിക്കാഗോ കൈരളി ലയൺസിന്റെ സഹകരണത്തോടുകൂടിയാണ്
ഫൊക്കാന ഷിക്കാഗോ വോളി ടൂർണമെന്റ് 2025 നടത്തുന്നത്. എല്ലാ
വോളിബോൾ പ്രേമികളെയും നവം 29 ന് 12 മുതൽ നൈൽസിലുള്ള
ഫീൽഡ് മാൻ റിക്രിയേഷൻ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നതായി
സംഘാടകർ അറിയിച്ചു.
Chicago Volleyball Tournament: Tommy Ambanattu Tournament Committee Chairman