
തികച്ചും അപ്രതീക്ഷിതമായാണ് യുഎസിലെ ഷിക്കാഗോയിൽ ജനിച്ച കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് (69) ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി – ലിയോ പതിനാലമനായി തിരഞ്ഞെടുക്കപ്പെടുന്നത്. കത്തോലിക്കാ സഭയുടെ 267 ാമത് മാർപാപ്പയാണ്. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം.
2,000 വർഷത്തെ സഭാ ചരിത്രത്തിലെ ആദ്യത്തെ അമേരിക്കൻ പോപ്പ് ഷിക്കാഗോ പ്രദേശത്താണ് ജനിച്ചു വളർന്നതെന്ന ചരിത്രപരമായ പ്രഖ്യാപനം ഷിക്കാഗോക്കാർ ആഘോഷിച്ചു. ഷിക്കാഗോയുടെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ വളർന്ന ഒരു പ്രാദേശിക ബാലൻ ആഗോള കത്തോലിക്കാ സഭയെ നയ്ക്കുന്നത് അറിഞ്ഞ് ഷിക്കോഗോ അത്ഭുതപ്പെട്ടു. ഷിക്കാഗോയിൽ ഇന്നലെ ഊഷ്മളമായ ദിനമായിരുന്നു. സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് ലോകത്തിനു മുഴുവൻ സമാധാനമുണ്ടാകട്ടെ എന്ന് ലിയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ച വേളയിൽ ഷിക്കാഗോയിൽ പുതിയ പ്രകാശം പരന്നു.
അമേരിക്കയിൽ നിന്ന് ഒരു പോപ്പ് തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയില്ലെന്നാണ് വളരെക്കാലമായി കരുതിയിരുന്നത്. ഈ വാർത്ത, ഷിക്കാഗോ പ്രദേശത്തുടനീളമുള്ള കത്തോലിക്കർക്ക് – പ്രത്യേകിച്ച് പോപ്പ് ലിയോയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർക്ക് ആവേശകരമായ ഒരു അത്ഭുതമായിരുന്നു.
“എനിക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാൻ ഒരു നിമിഷം പോലുംകിട്ടിയില്ല.. അവിശ്വസനീയമായി തോന്നുന്നു, വലിയ, അതിശയകരമായ കാര്യമാണ്, പക്ഷേ ഇത് വളരെ അഭിമാനിക്കേണ്ട കാര്യമാണ്,” ലിയോ പാപ്പയുടെ സഹോദരൻ ജോൺ പ്രെവോസ്റ്റ് പറഞ്ഞു.
കോൺക്ലേവിന് തൊട്ടുമുമ്പ് പ്രെവോസ്റ്റ് തന്റെ സഹോദരനോട് സംസാരിച്ചിരുന്നതായും പറഞ്ഞു. പേപ്പൽ കോൺക്ലേവ് ആരംഭിക്കുന്നതിന് “കോൺക്ലേവ്” എന്ന സിനിമ കണ്ടിരുന്നോ എന്ന് അദ്ദേഹം ചോദിച്ചതായി പ്രെവോസ്റ്റ് പറഞ്ഞു.
പ്രിവോസ്റ്റ് കുടുംബം തെക്കൻ സബർബൻ ഡോൾട്ടണിലായിരുന്നു താമസിച്ചിരുന്നത്. 3 അൺമക്കളായിരുന്നു കുടുംബത്തിലുണ്ടായിരുന്നത്. ഏറ്റവും ഇളയവനാണ് ലിയോ പാപ്പ.
“ഞങ്ങൾ എല്ലാവരും ഡോൾട്ടണിലാണ് വളർന്നത്. എനിക്ക് തോന്നുന്നത് അതൊരു സാധാരണ ബാല്യമായിരുന്നു എന്നാണ്, ഞങ്ങളുടെ മാതാപിതാക്കൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഏറെ സന്തോഷിക്കുമായിരുന്നു. എന്നാൽ അവർ ഇപ്പോൾ ഇല്ല ” പ്രെവോസ്റ്റ് പറഞ്ഞു.
എട്ടാം ക്ലാസ്സിനു ശേഷം, അഗസ്റ്റീനിയൻ സെമിനാരിയിലേക്ക് പോകുമ്പോൾ, പോപ്പ് ലിയോ സാധാരണ ബാല്യത്തിന്റെ പാതയിൽ നിന്ന് മാറി സഞ്ചരിക്കാൻ തുടങ്ങി. വേനൽക്കാല അവധിക്കാലം ഒഴികെ, അദ്ദേഹം വീട്ടിൽ പിന്നെ ഉണ്ടായിരുന്നില്ല,” പ്രെവോസ്റ്റ് പോപ്പിന്റെ പശ്ചാത്തലത്തെക്കുറിച്ച് പറഞ്ഞു.
മൂന്ന് സഹോദരന്മാരിൽ ഇളയവനായ പോപ്പ് ലിയോ, പ്രായമായിട്ടും തന്റെ സഹോദരന്മാർക്ക് ഉപദേശം നൽകാറുണ്ടായിരുന്നുവെന്ന് പ്രെവോസ്റ്റ് പറഞ്ഞു.
ഷിക്കാഗോയിലെ സെന്റ് ടൂറിബിയസ് ഇടവകയിലെ പാസ്റ്ററായ റവ. വില്യം ലെഗോ, മിഷിഗണിലെ യുവ സെമിനാരി പഠനകാലത്തെ തന്റെ സഹപാഠിയായിരുന്ന ലിയോ പാപ്പയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു. “അവർ ഒരു നല്ല മനുഷ്യനെ തിരഞ്ഞെടുത്തു.” അദ്ദേഹം പറഞ്ഞു.
1982 പോപ് ലിയോ ബിരുദാനന്തര ബിരുദം നേടിയ ഷിക്കാഗോയിലെ ഹൈഡ് പാർക്കിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിലെ പുരോഹിതന്മാരും ജീവനക്കാരും അടങ്ങുന്ന ഒരു കൂട്ടം ആളുകൾ, റോമിലെ വത്തിക്കാൻ ബാൽക്കണിയിലേക്ക് പോപ്പ് ലിയോ നടക്കുന്നത് തത്സമയ ടെലിവിഷനിൽ കാണിച്ചപ്പോൾ ആഹ്ലാദഭരിതരായി.
Childhood of Pope Leo 14 in Chicago his brother John Prevost remembers















