പേരൻ്റ്സ് ദിനം ആഘോഷമാക്കി താമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ പള്ളിയിലെ കുഞ്ഞു പൈതങ്ങൾ

സിജോയ് പറപ്പള്ളിൽ

താമ്പാ: സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ദേശീയ പേരന്റ്സ് ദിനം ആഘോഷിച്ചു. ഹോളി ചൈൽഡ്ഹുഡ്  മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷങ്ങൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകിയതും വിവിധ പരിപാടികൾ അവതരിപ്പിച്ചതും മാതാപിതാക്കളുടെ മനം കവരുന്നതായിരുന്നു.

ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, സൺ‌ഡേ സ്‌കൂൾ പ്രിൻസിപ്പൽ സാലി കുളങ്ങര, രക്ഷകർത്ത്വ പ്രതിനിധി മെൽവിൻ പുളിയംതൊട്ടിയിൽ, ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി കോർഡിനേറ്റർ സിസ്‌റ്റർ അമൃതാ എസ്. വി.എം. എന്നിവർ സംസാരിച്ചു.

More Stories from this section

family-dental
witywide