
ബെയ്ജിംഗ്: ചൈന ചില യുഎസ് ഇറക്കുമതികൾക്ക് അതിൻ്റെ 125% തീരുവയിൽ നിന്ന് ഇളവ് നൽകുന്നത് പരിഗണിക്കുന്നു. വാഷിംഗ്ടണുമായി നിലനിൽക്കുന്ന വ്യാപാര യുദ്ധത്തിൻ്റെ സാമ്പത്തികപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബെയ്ജിംഗ് ആശങ്കാകുലരാണെന്നതിൻ്റെ ഏറ്റവും വലിയ സൂചനകളാണ് പുറത്ത് വരുന്നത്.
വാണിജ്യ മന്ത്രാലയത്തിൻ്റെ ഒരു ടാസ്‌ക് ഫോഴ്‌സ് തീരുവയിൽ നിന്ന് ഒഴിവാക്കാവുന്ന സാധനങ്ങളുടെ ലിസ്റ്റ് ശേഖരിക്കുകയാണ്.
കൂടാതെ കമ്പനികളോട് അവരുടെ അഭ്യർത്ഥനകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വൃത്തങ്ങൾ അറിയിച്ചു. മെമ്മറി ചിപ്പുകൾ ഒഴികെയുള്ള എട്ട് സെമികണ്ടക്ടർ സംബന്ധിയായ ഉൽപ്പന്നങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ബീജിംഗ് തയ്യാറെടുക്കുകയാണെന്ന് ധനകാര്യ വാർത്താ മാസികയായ കായ്‌ജിംഗ് വെള്ളിയാഴ്ച വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.