വ്യാപാര കരാർ ലംഘിച്ചുവെന്ന ട്രംപിന്‍റെ ആരോപണം; വിവേചനപരമായ നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടതെന്ന് ചൈന

ബെയ്ജിംഗ്: : അമേരിക്കയുമായുള്ള വ്യാപാര കരാർ ലംഘിച്ചുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആരോപണത്തോട് പ്രതികരിച്ച് ചൈന. ചൈനയ്‌ക്കെതിരായ വിവേചനപരമായ നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ യുഎസിന് ആവശ്യപ്പെട്ടു എന്നാണ് ചൈനയുടെ പ്രതികരണം. യുഎസ് തെറ്റായ നടപടികൾ ഉടനടി തിരുത്തണമെന്നും, ചൈനയ്‌ക്കെതിരായ വിവേചനപരമായ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നും ജനീവയിൽ നടന്ന ഉന്നതതല ചർച്ചകളിൽ എത്തിയ ധാരണയെ സംയുക്തമായി ഉയർത്തിപ്പിടിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

നിലവിലുള്ള തീരുവകളും പ്രതി-തീരുവകളും സംബന്ധിച്ച തർക്കങ്ങൾക്കിടയിലാണ് ട്രംപ് കടുത്ത ആരോപണം ഉന്നയിച്ചത്. “മിസ്റ്റർ നൈസ് ഗൈ” ആയിരുന്നതിന് തനിക്ക് വലിയ വില നൽകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയിൽ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് ശേഷം, ചൈനയെ വളരെ മോശം സാഹചര്യത്തിൽ നിന്ന് രക്ഷിക്കാൻ ബീജിംഗുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കിയതിലൂടെയാണ് താൻ ഇത് ചെയ്തതെന്ന് ട്രംപ് അവകാശപ്പെട്ടു.

തന്‍റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് ചൈനയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. രണ്ടാഴ്ച മുമ്പ് ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. താൻ നിശ്ചയിച്ച വളരെ ഉയർന്ന താരിഫുകൾ കാരണം ലോകത്തിലെ ഏറ്റവും വലിയ വിപണിയായ അമേരിക്കൻ വിപണിയിലേക്ക് ചൈനയ്ക്ക് വ്യാപാരം നടത്തുന്നത് അസാധ്യമാക്കി. ചൈനയുമായി ഫലത്തിൽ ‘കോൾഡ് ടർക്കി’ മോഡിലായിരുന്നു. അത് അവർക്ക് വിനാശകരമായിരുന്നു. പല ഫാക്ടറികളും അടച്ചുപൂട്ടി, ലഘുവായി പറഞ്ഞാൽ ‘സിവിൽ അസ്വസ്ഥത’ ഉണ്ടായിരുന്നു എന്ന് ട്രംപ് പരഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്ന് താൻ കണ്ടു, അത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അവർക്ക് വേണ്ടിയാണ്, നമുക്ക് വേണ്ടിയല്ല. വളരെ മോശമായ ഒരു സാഹചര്യത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ഞാൻ ചൈനയുമായി ഒരു വേഗത്തിലുള്ള കരാർ ഉണ്ടാക്കി. ഈ കരാർ കാരണം, എല്ലാം പെട്ടെന്ന് സ്ഥിരപ്പെട്ടു. ചൈന പതിവ് പോലെ ബിസിനസിലേക്ക് തിരിച്ചെത്തി. എല്ലാവരും സന്തോഷത്തിലായിരുന്നു. അതാണ് നല്ല വാർത്ത. ചീത്ത വാർത്ത എന്തെന്നാൽ, ഒരുപക്ഷേ ചിലർക്ക് അത്ഭുതകരമല്ലായിരിക്കാം, ചൈന ഞങ്ങളുമായുള്ള കരാർ പൂർണ്ണമായും ലംഘിച്ചു. അപ്പോൾ, ‘മിസ്റ്റർ നൈസ് ഗൈ’ ആയിരുന്നത് കൊണ്ട് എന്ത് പ്രയോജനം എന്ന് ട്രംപ് ചോദിച്ചു.

More Stories from this section

family-dental
witywide