ഒരു വിട്ടുവീഴ്ചയുമില്ല, തിരിച്ചടി തുടര്‍ന്ന് ചൈന! യുഎസിന് കടുത്ത പ്രഹരമേൽപ്പിക്കുന്ന അടുത്ത തീരുമാനം, ഇര ബോയിംഗ് വിമാനങ്ങൾ

ബെയ്ജിംഗ്: അമേരിക്കയുടെ താരിഫ് പ്രഹരത്തിന് പല വഴികളിലൂടെ തിരിച്ചടി നടത്താനുള്ള ശ്രമങ്ങളുമായി ചൈന. ഏറ്റവും ഒടുവിൽ ഇതാ ബോയിംഗ് വിമാനങ്ങളുടെ ഡെലിവറി നിർത്താനാണ് ചൈന വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. യുഎസ് കമ്പനികളിൽ നിന്ന് വിമാനവുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും പാർട്സുകളും വാങ്ങുന്നത് നിർത്താൻ ചൈനീസ് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ചൈനയുടെ ഈ നടപടി യുഎസിന് തലവേദനയുണ്ടാക്കുമെന്നുറപ്പാണ്. കാരണം, ചൈന ഓർഡറുകൾ മരവിപ്പിച്ചതോടെ ബോയിംഗ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ചൈനയെ പ്രധാന വിപണിയായി കണക്കാക്കുന്ന ബോയിംഗിന് വലിയ പ്രഹരമാണ് ചൈന ഈ നടപടിയിലൂടെ നൽകിയിരിക്കുന്നത്. ഉഭയകക്ഷി ബന്ധങ്ങളിലെ പിരിമുറുക്കം ഇതോടെ കൂടിയിരിക്കുകയാണ്. ബോയിംഗിന്റെ ഓഹരികൾ വ്യാപാരം ആരംഭിക്കുന്നതിന് മുൻപ് തന്നെ മൂന്ന് ശതമാനം ഇടിഞ്ഞു. എതിരാളിയായ എയർബസ് ആണ് ഇതുകൊണ്ട് നേട്ടമുണ്ടാക്കുന്നത്.

More Stories from this section

family-dental
witywide