ഒരു പ്രത്യേക രാജ്യം താരിഫ് യുദ്ധങ്ങളും വ്യാപാര യുദ്ധങ്ങളും ആരംഭിച്ചതിന്‍റെ ഫലമാണ് ഈ അപകടസാധ്യതകൾ; എഡിബി വേദിയിൽ കടുപ്പിച്ച് ചൈന

ബെയ്ജിംഗ്: യുഎസ് താരിഫ് യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ‘വലിയ അപകടം’ സൃഷ്ടിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി ചൈനീസ് ധനമന്ത്രി.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ കടുത്ത വ്യാപാര യുദ്ധത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിരവധി ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145 ശതമാനം വരെ താരിഫ് ചുമത്തുകയും, ഇതിന് മറുപടിയായി ചൈന യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള ഇറക്കുമതിക്ക് 125 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തു.  

ഞായറാഴ്ച മിലാനിൽ ആരംഭിച്ച ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്ക് (എഡിബി) യോഗത്തിൽ സംസാരിക്കവെ ലാൻ ഫോ’ആൻ യുണൈറ്റഡ് സ്റ്റേറ്റ്സിനെക്കുറിച്ച് പ്രത്യേകമായി പരാമർശിച്ചില്ലെങ്കിലും, “ഒരു പ്രത്യേക രാജ്യം താരിഫ് യുദ്ധങ്ങളും വ്യാപാര യുദ്ധങ്ങളും ആരംഭിച്ചതിന്‍റെ ഫലമാണ് ഈ അപകടസാധ്യതകൾ” എന്ന് അദ്ദേഹം പറഞ്ഞു. “നിലവിലെ അന്താരാഷ്ട്ര സാഹചര്യം കൂടുതൽ പ്രക്ഷുബ്ധവും താറുമാറായതുമായി മാറുകയാണ്, ഏകപക്ഷീയതയും സംരക്ഷണവാദവും വർദ്ധിച്ചുവരികയാണ്,” എന്ന് ചൈനീസ് ധനമന്ത്രി പറഞ്ഞു. ബഹുമുഖ സ്ഥാപനങ്ങളുടെ നിയമങ്ങൾ ഉയർത്തിപ്പിടിക്കാൻ എഡിബി അംഗങ്ങളെ അദ്ദേഹം അഭ്യർത്ഥിച്ചു.

More Stories from this section

family-dental
witywide