
ന്യൂയോർക് : യുഎസ് പൗരന്മാരുടെ പങ്കാളികളായ ഗ്രീൻ കാർഡ് അപേക്ഷകരെ ഗ്രീൻ കാർഡിനുള്ള അഭിമുഖത്തിനു ഹാജരായപ്പോൾ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത് തടങ്കലിൽ ഇട്ടതായി വ്യാപക പരാതി. കാലിഫോർണിയ, ന്യൂയോർക്ക്, ഒഹായോ, ഉട്ടാ എന്നിവിടങ്ങളിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുമ്പ് യുഎസ് പൗരന്റെ പങ്കാളികൾക്ക് അനുവദിച്ചിരുന്ന ഇളവുകൾ അവഗണിച്ച്, വീസ കാലാവധി കഴിഞ്ഞതിന്റെ പേരിൽ ഡസൻ കണക്കിന് ആളുകളെ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു.
പലർക്കും ക്രിമിനൽ പശ്ചാത്തലം ഇല്ലായിരുന്നിട്ടും സാൻ ഡിയേഗോ, ന്യൂയോർക്ക്, ക്ലീവ്‌ലാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ അറസ്റ്റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
നിയമപരമായി ഗ്രീൻ കാർഡിന് അർഹതയുണ്ടായിരുന്നിട്ടും ഇവരെ തടവിലാക്കുന്നത് അഭൂതപൂർവമായ നടപടിയാണെന്ന് അഭിഭാഷകർ പറയുന്നു.
അനധികൃതരായ ആളുകളെ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) ഓഫീസുകളിൽ തടങ്കലിൽ വയ്ക്കാമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (യുഎസ് ഐസിഇ) സൂചിപ്പിച്ചു. വിസ കാലാവധി കഴിഞ്ഞിട്ടും അടുത്ത ബന്ധുക്കൾക്കും പങ്കാളികൾക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ രാജ്യത്തെ നിയമം അനുവദിക്കുന്നുവെന്ന് ഇമിഗ്രേഷനിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
citizens face new challenges amid arrests











