
കൊച്ചി : മുത്തങ്ങയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായ പീഡനത്തിന് വിധേയമായെന്നും വേദന അങ്ങനെ തന്നെ നിലനില്‍ക്കുമെന്നും സി കെ ജാനു. വൈകിയ വേളയില്‍ ആണെങ്കിലും നടപടി തെറ്റായിപ്പോയി എന്നു പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ പ്രതികരിച്ചു. മുത്തങ്ങ സംഭവത്തില്‍ ഖേദമുണ്ടെന്ന് ഇന്നലെ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണി പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് സി കെ ജാനു നടത്തിയത്.
മുത്തങ്ങയില്‍ സമരം ചെയ്ത എല്ലാവര്‍ക്കും ഭൂമിയാണ് നല്‍കേണ്ടത്. മാപ്പ് പറയുന്നതിനേക്കാള്‍ പ്രയോജനം അതിനാണ് ഉണ്ടാവുക. മുത്തങ്ങയില്‍ 283 പേര്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനം ആയെങ്കിലും ആ പ്ലോട്ട് പോലും ഇതുവരെ കണ്ടെത്തി നല്‍കിയിട്ടില്ലെന്നും സി കെ ജാനു പറഞ്ഞു.
അതേസമയം, മുത്തങ്ങ പൊലീസ് നടപടിവീണ്ടും ചര്‍ച്ചയായതോടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നാണ് എകെ ആന്റണി ഇന്ന് പറഞ്ഞത്. റണ്ണിംഗ് കമന്ററിക്കില്ല. പറയാനുള്ളത് ഇന്നലെ പറഞ്ഞെന്നും അത് ക്ലോസ്ഡ് ചാപ്റ്ററാണെന്നും എ കെ ആന്റണി വ്യക്തമാക്കി.
തന്റെ വാര്‍ത്താ സമ്മേളനം പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയിട്ടില്ലെന്നും എ കെ ആന്റണി പറഞ്ഞു.