ലോകം പ്രതീക്ഷയിൽ! യുഎസും ചൈനയും തമ്മിൽ നീക്കുപോക്ക് ഉണ്ടാകുമോ? യൂറോപ്പിൽ നിർണായക ചർച്ചയ്ക്ക് കളമൊരുങ്ങി

സ്റ്റോക്ക്‌ഹോം: ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിൽ സ്വീഡനിൽ വ്യാപാര ചർച്ചകൾക്ക് കളമൊരുങ്ങുന്നു. ഓഗസ്റ്റ് 12-ന് അവസാനിക്കുന്ന നിലവിലെ താൽക്കാലിക വ്യാപാര വെടിനിർത്തൽ നീട്ടുന്നതിനും, ദീർഘകാല കരാർ ഉണ്ടാക്കുന്നതിനുമാണ് ഈ ചർച്ചകൾ ലക്ഷ്യമിടുന്നത്.

യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റും ചൈനീസ് വൈസ് പ്രീമിയർ ഹെ ലിഫെംഗും നയിക്കുന്ന പ്രതിനിധി സംഘങ്ങൾ നിലവിലെ സമയപരിധി അവസാനിക്കുന്നതിന് മുൻപായി തിങ്കളാഴ്ച സ്റ്റോക്ക്‌ഹോമിൽ ഒത്തുചേരും. ചർച്ചകൾക്ക് മുന്നോടിയായി, “ചൈനയുമായുള്ള വ്യാപാരബന്ധം വളരെ നല്ല നിലയിലായതിനാൽ” താരിഫ് യുദ്ധം നീട്ടാൻ സാധ്യതയുണ്ടെന്ന് ബെസ്സന്റ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ എതിരാളികളായ ഈ രാജ്യങ്ങൾ യൂറോപ്പിൽ ഒത്തുചേരുന്നത് ഇത് മൂന്നാം തവണയാണ്. എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് പരസ്പരം ഉയർന്ന താരിഫുകൾ ഏർപ്പെടുത്തിയതിന് ശേഷം ഇവർ മാറിമാറി കലഹിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. മെയ് മാസത്തിൽ ജനീവയിൽ നടന്ന യോഗത്തിൽ വാഷിംഗ്ടണും ബീജിംഗും 90 ദിവസത്തെ താരിഫ് വെടിനിർത്തലിന് ധാരണയായിരുന്നു. പിന്നീട് ജൂണിൽ ലണ്ടനിൽ നടന്ന തുടർചർച്ചകളിലൂടെ തകർച്ചയുടെ വക്കിൽ നിന്ന് ഈ കരാറിനെ ഇവർ രക്ഷപ്പെടുത്തുകയായിരുന്നു.

More Stories from this section

family-dental
witywide