
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് കനത്ത മഴയില്‍ 10 പേരെ കാണാതായതായി. ആറ് കെട്ടിടങ്ങള്‍ തകര്‍ന്നു. ഇതിനിടയില്‍പെട്ട നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാലു ദിവസം മുമ്പ് ഡെറാഡൂണില്‍ മേഘവിസ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചിരുന്നു. രണ്ടു പ്രധാന പാലങ്ങള്‍ തകരുകയും ചെയ്തതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. സ്ഥലത്ത് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.