മേഘവിസ്‌ഫോടനം, പേമാരി, മിന്നല്‍ പ്രളയം… ഉത്തരാഖണ്ഡില്‍ നിരവധിപ്പേരെ കാണാതായി, മുഖ്യമന്ത്രിയോട് വിവരങ്ങൾ തേടി മോദിയും അമിത്ഷായും

ഡെറാഡൂണ്‍: മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴയില്‍ ഉത്തരാഖണ്ഡില്‍ ദുരിതം. ചൊവ്വാഴ്ച പുലര്‍ച്ചെ ദുരന്തത്തെത്തുടര്‍ന്ന് നിരവധി ആളുകളെ കാണാതായതായി റിപ്പോര്‍ട്ട്. പല സ്ഥലങ്ങളിലും മിന്നല്‍ പ്രളയം നാശം വിതച്ചു.വെള്ളപ്പൊക്കത്തില്‍ റോഡുകളും വീടുകളും കടകളും തകര്‍ന്നു, പാലങ്ങള്‍ ഒലിച്ചുപോയി.

കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ നദികളെല്ലാം കരകവിഞ്ഞൊഴുകിയതായി ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. ‘ഏകദേശം മുപ്പതോളം സ്ഥലങ്ങളില്‍ റോഡുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. വീടുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായി. സര്‍ക്കാര്‍ സ്വത്തുക്കള്‍ തകര്‍ന്നു, ജനങ്ങളുടെ ജീവിതം താറുമാറായി. ഇത് സാധാരണ നിലയിലാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. നദികളുടെ ജലനിരപ്പും വളരെയധികം വര്‍ദ്ധിച്ചു,’ ധാമി പറഞ്ഞു. എക്സിലെ ഒരു പോസ്റ്റില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികളെക്കുറിച്ച് തന്നോട് ഫോണില്‍ സംസാരിച്ചതായും സാധ്യമായ എല്ലാ സഹായവും ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide