കൊളറാഡോ പെട്രോൾ ബോംബ് ആക്രമണം: അക്രമിയെ എഫ്ബിഐ പിടികൂടി;Video

വാഷിംഗ്ടൺ: കൊളറാഡോയിലെ ബൗൾഡറിൽ നടന്ന ഇസ്രയേൽ അനുകൂല മാർച്ചിനു നേരെ നടന്ന ആക്രമണത്തിന് പിന്നിൽ മുഹമ്മദ് സാബ്രി സോളിമൻ എന്ന വ്യക്തിയാണെന്ന് എഫ്ബിഐ തിരിച്ചറിഞ്ഞു. ആളുകൾക്ക് നേരെ ഇയാൾ പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. കുപ്പികളിൽ ഇന്ധനം നിറച്ച് തീ കൊടുത്ത് ഫ്ലെയംത്രോവറിൻ്റെ സഹായത്തോടെ ഇയാൾ ആളുകൾക്ക് നേരേ എറിയുകയായിരുന്നു. നിരവധി പേർക്ക് പരുക്കേറ്റു.

ആക്രമണത്തിനു ശേഷം , 45 കാരനായ സോളിമൻ കൈകളിൽ ദ്രാവകം നിറച്ച കുപ്പികളുമായി നിൽക്കുന്ന നിരവധി വീഡിയോകൾ വൈറലായിട്ടുണ്ട്. ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളെ അനുസ്മരിക്കാൻ ഒത്തുകൂടിയസംഘത്തെയാണ് ഇയാൾ ലക്ഷ്യമിട്ടത്.

ആക്രമണത്തിന് ശേഷം ഇയാൾ “സയണിസ്റ്റുകളെ ഇല്ലാതാക്കൂ!”, “അവർ കൊലയാളികളാണ്! “പലസ്തീനിനെ സ്വതന്ത്രമാക്കൂ!” ” എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. ചില ആളുകൾ അദ്ദേഹത്തെ നേരിടുന്നതും വീഡിയോയിൽ കാണാം.പിന്നീട് ഒരു പൊലീസുകാരൻ സോളിമനെ കൈകൾ വിലങ്ങിട്ട് കസ്റ്റഡിയിലെടുത്തു.

Colorado petrol bomb attack: FBI arrests attacker Video

More Stories from this section

family-dental
witywide