‘കൊളംബിയ യൂണിവേഴ്‌സിറ്റി എന്നെ ഒറ്റിക്കൊടുത്തു’: കാനഡയിലേക്ക് സ്വയം നാടുകടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി

ന്യൂഡല്‍ഹി: പ്രശസ്തമായ കൊളംബിയ സര്‍വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന ഇന്ത്യന്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനി രഞ്ജിനി ശ്രീനിവാസന്‍ കഴിഞ്ഞ ദിവസമാണ് കാനഡയിലേക്ക് സ്വയം നാടുകടത്തിയത്. ഇതിനു പിന്നില്‍ താന്‍ പഠിച്ച കൊളംബിയ സര്‍വകലാശാലയ്ക്കും പങ്കുണ്ടെന്നാണ് 37 കാരിയായ രഞ്ജിനി പറയുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റി തന്നെ ‘വഞ്ചിച്ചതായി’ തോന്നുന്നുവെന്ന് അവര്‍ പറഞ്ഞു.

ഹമാസിന്റെ പിന്തുണക്കാരിയും അനുഭാവിയുമാണ് രഞ്ജിനി ശ്രീനിവാസനെന്ന് ആരോപിക്കപ്പെടുന്നു. പബ്ലിക് പ്ലാനിങ്ങില്‍ ഡോക്ടറേറ്റ് നേടിയിരുന്ന അവര്‍, പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയായിരുന്നു, അതിനിടെയാണ് ട്രംപ് ഭരണകൂടം, ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അവരുടെ വിദ്യാര്‍ത്ഥി വിസ റദ്ദാക്കിയത്. ഇതോടെ കാനഡയിലേക്ക് സ്വയം നാടുകടത്തുകയായിരുന്നു.

തന്റെ അപ്പാര്‍ട്‌മെന്റില്‍ ഫെഡറല്‍ ഇമ്മിഗ്രേഷന്‍ ഏജന്റുമാര്‍ തന്നെ തേടിയെത്തിയെന്നും എന്നാല്‍ വീണ്ടും അവര്‍ തന്നെത്തേടിയെത്തുന്നതിന് മുമ്പ് തന്നെ താന്‍ രാജ്യം വിടുകയായിരുന്നുവെന്നും രഞ്ജിനി മുമ്പ് പറഞ്ഞിട്ടുണ്ട്.

ട്രംപ് വൈറ്റ് ഹൗസില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് വെറും ഒരു മാസം മുമ്പ് ഡിസംബറിലാണ് അവര്‍ വിദ്യാര്‍ത്ഥി വിസ പുതുക്കിയത്.

കൊളംബിയ സര്‍വകലാശാല തന്റെ അപ്പീല്‍ പരിഗണിച്ച് തന്റെ പ്രവേശനം പുനഃസ്ഥാപിക്കുമെന്നാണ് രഞ്ജിനി പ്രതീക്ഷിക്കുന്നത്. അതേസമയം, ഇതുവരെയുള്ള കൊളംബിയയുടെ രീതികളില്‍ നിന്നും തന്നെ വഞ്ചിച്ചതായാണ് അവര്‍ ആരോപിക്കുന്നത്.

‘ഞാന്‍ കൊളംബിയ സര്‍വകലാശാലയില്‍ അഞ്ച് വര്‍ഷം ചെലവഴിച്ചു, ജോലി ചെയ്തു, എനിക്കറിയില്ല, ചിലപ്പോള്‍ ആഴ്ചയില്‍ 100 മണിക്കൂര്‍ പോലും. സ്ഥാപനം എന്നെ നിരാശപ്പെടുത്തുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. പക്ഷേ അത് സംഭവിച്ചു,’ അവര്‍ അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ഫുള്‍ബ്രൈറ്റ് ബിരുദം നേടിയ ആളായിരുന്നു രഞ്ജിനി ശ്രീനിവാസന്‍.

‘കൊളംബിയയ്ക്ക് ബോധം വരുമെന്നും എന്നെ വീണ്ടും ചേര്‍ക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, എന്റെ പിഎച്ച്ഡിക്കുള്ള എല്ലാ യോഗ്യതകളും പൂര്‍ത്തിയായി, ബാക്കിയുള്ളത് എന്തുതന്നെയായാലും, ഞാന്‍ അതിനായി യുഎസില്‍ പോകേണ്ടതില്ല,’ അവര്‍ പറഞ്ഞു, ‘അതിനാല്‍, കൊളംബിയയോട് അവരുടെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണ്’ – രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide