ട്രംപ് ഭരണകൂടവുമായി ഒത്തുതീര്‍പ്പിന് കൊളംബിയ സര്‍വകലാശാല; 200 മില്യണ്‍ ഡോളര്‍ നല്‍കും, മരവിപ്പിച്ച സഹായങ്ങള്‍ തിരികെ നല്‍കാന്‍ ട്രംപും

വാഷിംഗ്ടണ്‍ : നിയമപോരാട്ടങ്ങള്‍ കടുക്കുന്നതിനിടെ ട്രംപ് ഭരണകൂടവുമായി ഒത്തുതീര്‍പ്പിന് കൊളംബിയ സര്‍വകലാശാല 200 മില്യണ്‍ ഡോളര്‍ നല്‍കും. ജൂത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണത്തിന് മൂര്‍ച്ചകൂടിയതോടെ ട്രംപ് ഭരണകൂടത്തിന് കൊളംബിയ സര്‍വകലാശാല 200 മില്യണ്‍ ഡോളര്‍ നല്‍കാന്‍ സമ്മതിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് നല്‍കേണ്ട ഈ ഒത്തുതീര്‍പ്പ് തുകയെക്കുറിച്ച് ബുധനാഴ്ച സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

ഒത്തുതീര്‍പ്പിന്റെ ഭാഗമായി മാര്‍ച്ചില്‍ മരവിപ്പിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്ത 400 മില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഗ്രാന്റില്‍ ചിലത് തിരികെ നല്‍കാന്‍ ട്രംപ് സര്‍ക്കാരും സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഇസ്രായേല്‍-ഗാസ യുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ ന്യൂയോര്‍ക്ക് സിറ്റി കാമ്പസില്‍ നടന്ന സെമിറ്റിക് വിരുദ്ധത തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഭരണകൂടം കൊളംബിയ സര്‍വ്വകലാശാലയെ കടന്നാക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും നിയമപോരാട്ടത്തിലാണ്.

More Stories from this section

family-dental
witywide