
വാഷിംഗ്ടൺ: ജൂത വിദ്യാർത്ഥികളെ ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവുമായുള്ള കേസ് ഒത്തുതീർപ്പാക്കാൻ കൊളംബിയ സർവ്വകലാശാല നൂറുകണക്കിന് ദശലക്ഷം ഡോളർ നൽകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുത്ത വാരാന്ത്യം കൂടിക്കാഴ്ച നടത്തി ഈ കരാർ അന്തിമമാക്കാൻ ഐവി ലീഗ് സർവകലാശാലയിലെ ഉദ്യോഗസ്ഥർക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രംപ് റദ്ദാക്കിയ 400 ദശലക്ഷം ഡോളർ ഫെഡറൽ ഗവേഷണ ഫണ്ടിന്റെ ഒരു ഭാഗം പുനഃസ്ഥാപിക്കാൻ ഈ കരാർ ലക്ഷ്യമിടുന്നു.
ഇതിന് പകരമായി, പൗരാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് കൊളംബിയ നഷ്ടപരിഹാരം നൽകും. കൂടാതെ, പ്രവേശനങ്ങളിലും വിദേശ സമ്മാനങ്ങളിലും കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യും. എന്നാൽ, ഫെഡറൽ സർക്കാരിന് വർഷങ്ങളോളം സർവകലാശാലയുടെ നിയന്ത്രണം നൽകുന്ന ഒരു കൺസെന്റ് ഡിക്രി (consent decree) ചർച്ചയുടെ ഭാഗമല്ല.