ട്രംപിനെ കളിയാക്കിയാലോ?: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷൻ പരിപാടിയിൽ നിന്ന് ഹാസ്യതാരം ആംബർ റഫിൻ ഔട്ട്

വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷൻ അടുത്ത ആഴ്ച നടത്തുന്ന അത്താഴ വിരുന്നിൽ നിന്ന് ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചിരുന്ന ഹാസ്യനടിയായ ആംബർ റഫിൻ പുറത്ത്. ആംബർ റഫിൻ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്ന പരിപാടി റദ്ദാക്കിയതായി അസോസിയേഷൻ പറഞ്ഞു. പലപ്പോഴും ട്രംപിനെ വിമർഷിക്കുന്ന നയം സ്വീകരിച്ചിട്ടുണ്ട് റഫിൻ. അതുകൊണ്ടു തന്നെ വിവാദത്തിന് ഇടനൽകാതെ താരത്തെ ഒഴിവാക്കുകയാണ് സംഘാടകർ ചെയ്തത്.

പരിപാടി സംഘടിപ്പിക്കുന്നത് വൈറ്റ് ഹൗസ് പത്രപ്രവർത്തകരുടെ പ്രവർത്തനത്തെ ആദരിക്കുന്നതിനാണെന്നും വിഭജനത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യാനല്ല എന്നും അംഗങ്ങൾക്ക് അയച്ച മെമ്മോയിൽ അസോസിയേഷൻ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിക്കുന്ന റഫിനെ ഹോസ്റ്റായി തിരഞ്ഞെടുത്തതിൽ വൈറ്റ് ഹൗസ് കടുത്ത വിയോജിപ്പ് അറിയിച്ചതിനെ തുടർന്നാണ് നടപടി.

എൻ‌ബി‌സിയുടെ ലേറ്റ് നൈറ്റ് വിത്ത് സേത്ത് മെയേഴ്‌സിന്റെ സ്ക്രിപ്റ്റ് റൈറ്ററായ റഫിൻ, സമീപ ആഴ്ചകളിൽ തന്റെ ഷോയിലെ സെഗ്‌മെന്റുകളിൽ ട്രംപ് ഭരണകൂടത്തെ പരിഹസിച്ചിട്ടുണ്ട്.

Comedian Amber Ruffin dropped from hosting White House correspondents’ dinner

More Stories from this section

family-dental
witywide