
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഡയറി ഫാമുകളില്‍ H5N1 പക്ഷിപ്പനി വ്യാപിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ധര്‍. രാജ്യത്തെ 50 സംസ്ഥാനങ്ങളിലും വൈറസ് പടരുന്നതിനാല്‍, പകര്‍ച്ചവ്യാധി സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി.
2024 മാര്‍ച്ച് മുതല്‍ രാജ്യത്തുടനീളമുള്ള 1,000-ത്തിലധികം ക്ഷീര കന്നുകാലികളെ ഈ പകര്‍ച്ചവ്യാധി ബാധിച്ചിട്ടുണ്ട്. എഴുപത് മനുഷ്യരിലും വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മൃഗപരിപാലനത്തിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയും ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക് (ജിവിഎന്‍) വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കാനുള്ള ശേഷി വൈറസ് കൈവരിക്കുന്നുവെന്നതിനാല്‍ മുന്‍കരുതലും നിരീക്ഷണവും ശക്തമാക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഒരു മാരക പകര്‍ച്ചവ്യാധിയായി പടര്‍ന്നില്ലെങ്കിലും ആശങ്ക സൃഷ്ടിക്കുന്നതാണ് നിലവിലെ സ്ഥിതി.