
തൃശൂരിൽ ബിജെപിയുടെ വികസന സന്ദേശയാത്രയുടെ ഉദ്ഘാടന വേദിയിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ വന്നതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ. തൃശൂരുകാർ അല്ലെങ്കിൽ തന്നെ പറ്റിയ തെറ്റിൽ പശ്ചാതപിക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കും. അത്കൊണ്ട് ബിജെപി പലരേയും ഇറക്കുമെന്നും പ്രതാപൻ പറഞ്ഞു.
അതേസമയം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഔസേപ്പച്ചന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിജെപി വേദിയില്‍ ഔസേപ്പച്ചന്‍ എത്തിയിരിക്കുന്നത്. ബിജെപിയുടെ വികസന സന്ദേശയാത്രയുടെ ഉദ്ഘാടന വേദിയിൽ ഔസേപ്പച്ചനെ പോലെയുള്ളവര്‍ ബിജെപി പ്രതിനിധികളായി നിയമസഭയില്‍ എത്തണമെന്ന് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
നല്ല ചിന്താശക്തിയും ദൃഢനിശ്ചയവുമുള്ള ആളാണ് ബി ഗോപാലകൃഷ്ണനെന്നും ജാതി മത ഭേദമന്യേ എല്ലാ ഇന്ത്യക്കാരും ഒന്നിച്ച് നില്‍ക്കണമെന്നും രാജ്യം ഇനിയും ഉയരങ്ങളിലെത്തണമെന്നും ചടങ്ങിൽ ഔസേപ്പച്ചനും പറഞ്ഞു. നേരത്തെ ആര്‍എസ്എസ് സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ഔസേപ്പച്ചന്‍ പങ്കെടുത്തിരുന്നു.
Congress leader TN Prathapan reacted on ouseppachan attended the programme of bjp in Thrissur