മയാമി വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ; ജീവനക്കാന്റെ മുഖത്ത് കാപ്പി എറിഞ്ഞു, ആക്രമണം; ദമ്പതികൾ അറസ്റ്റിൽ

വാഷിം​ഗ്ടൺ: മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലം പ്രയോഗിച്ച് കയറാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. മയാമി രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് അതിനാടകീയ സംഭവങ്ങൾ നടന്നത്. റാഫേൽ സെയ്‌റാഫെ-നോവേസ്, ബിയാട്രിസ് റാപ്പോപോർട്ട് ഡി കാമ്പോസ് മായ എന്നിവർ വിമാനത്തിൽ ബലം പ്രയോഗിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. ഇരുവരും എയർലൈൻ ജീവനക്കാരെ ആക്രമിക്കുകയും ഒരു ജീവനക്കാന്റെ മുഖത്ത് കാപ്പി എറിയുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിമാനത്താവളത്തിൽ വൈകിയെത്തിയ ദമ്പതികൾ ബലംപ്രയോഗിച്ച് എങ്ങനെയെങ്കിലും വിമാനത്തിൽ കയറാൻപ്പറ്റാൻ ശ്രമിച്ചതാണ് കാര്യങ്ങൾ വഷളാക്കിയത്.

Also Read

More Stories from this section

family-dental
witywide