5,000 വെനിസ്വേലക്കാർക്ക് നൽകിയ വർക്ക് പെർമിറ്റുകൾ റദ്ദാക്കിയ തീരുമാനം കോടതി തടഞ്ഞു

ടെമ്പററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് (ടിപിഎസ്) പ്രോഗ്രാമിന് കീഴിൽ ഏകദേശം 5,000 വെനിസ്വേലക്കാർക്ക് നൽകിയ വർക്ക് പെർമിറ്റുകളും മറ്റ് നിയമപരമായ രേഖകളും റദ്ദാക്കുന്നത് ഫെഡറൽ കോടതി ജഡ്ജി തടഞ്ഞു. വെള്ളിയാഴ്ച രാത്രി പുറപ്പെടുവിച്ച വിധിന്യായത്തിൽ, വെനിസ്വേലക്കാർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിച്ച രേഖകൾ റദ്ദാക്കാൻ ശ്രമിച്ച ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിൻ്റെ നടപടി അധികാര ദുർവിനിയോഗമാണെന്ന് യുഎസ് ജില്ലാ ജഡ്ജി എഡ്വേർഡ് ചെൻ പറഞ്ഞു.

പ്രസിഡന്റ് ജോ ബൈഡന്റെ അവസാന ഭരണ നാളുകളിൽ, ആഭ്യന്തര സുരക്ഷാ വകുപ്പ് വെനിസ്വേലക്കാർക്കുള്ള ടിപിഎസ് പരിരക്ഷകൾ 2026 ഒക്ടോബർ 18 വരെ നീട്ടി നൽകിരുന്നു. അത് ട്രംപ് ഭരണകൂടം റദ്ദാക്കിയ നടപടിയാണ് കോടതി ഇടപെട്ട് നിർത്തിവച്ചത്.

Court blocks Trump from cancelling legal documents of 5,000 Venezuelans

More Stories from this section

family-dental
witywide