
കൊച്ചി: കഞ്ചാവ് കേസിന് പിന്നാലെ പുലിപ്പല്ല് കേസിലും റാപ്പർ വേടന് ജാമ്യം. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന വനംവകുപ്പിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് കേസിലും ജാമ്യം ലഭിച്ചതോടെ വേടൻ അധികം വൈകാതെ പുറത്തിറങ്ങും.
കഴിഞ്ഞ ദിവസം കഞ്ചാവ് കേസിൽ അറസ്റ്റിലായ വേടന് അന്ന് തന്നെ ജാമ്യം ലഭിച്ചിരുന്നെങ്കിലും പുലിപ്പല്ല് കൈവശം വച്ചതിന് വനംവകുപ്പെടുത്ത കേസ് കുരുക്കാകുകയായിരുന്നു. ഇന്നലെ കോടതി രണ്ട് ദിവസത്തേക്ക് വേടനെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ന് വേടന്‍റെ ജാമ്യ ഹർജി പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Tags: