
വാഷിംഗ്ടണ്‍ : യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സഞ്ചരിച്ചിരുന്ന വിമാനം ബ്രിട്ടനില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ബുധനാഴ്ചയായിരുന്നു സംഭവം.
ബ്രസ്സല്‍സില്‍ നടന്ന നാറ്റോ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് ഹെഗ്സെത്ത് അമേരിക്കയിലേക്ക് മടങ്ങവെയാണ് വിമാനം ബ്രിട്ടനിലെ ഒരു വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി ഇറക്കിയതെന്ന് പെന്റഗണ്‍ വക്താവ് സ്ഥിരീകരിച്ചു. ഹെഗ്സെത്ത് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്.
”നടപടിക്രമങ്ങള്‍ പാലിച്ചാണ് വിമാനം ലാന്‍ഡ് ചെയ്തത്, സെക്രട്ടറി ഹെഗ്സെത്ത് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്,” പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. ”എല്ലാം നന്നായിരിക്കുന്നു. ദൈവത്തിന് നന്ദി. ദൗത്യം തുടരുക!” എന്ന് ഹെഗ്സെത്തും പ്രതികരിച്ചു.
Crack in windshield; US Defense Secretary’s plane makes emergency landing in Britain