
ഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടത്തി ഭീകര സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. അഹമ്മദ് ബിലാല്‍ എന്നയാളാണ് അറസ്റ്റിലായത്. ബൈസരണ്‍ വാലിക്കു സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വ്യക്തമാകുന്നത്. ഇയാൾ ആക്രമണ സംഘത്തിൽപ്പെട്ടയാളാണോയെന്ന് വൈകാതെ വ്യക്തമാകുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
പിടിയിലായ സമയത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ഇയാൾ ധരിച്ചിരുന്നതെന്ന് വിവരമുണ്ട്. സുരക്ഷാ സേനയുടെ ചോദ്യങ്ങൾക്ക് പിടിയിലായ അഹമ്മദ് ബിലാല്‍ കൃത്യമായി മറുപടി നൽകിയില്ലെന്നും സൂചനയുണ്ട്. കൂടുതൽ ചോദ്യം ചെയ്യൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വഷളായ ഇന്ത്യാ – പാക് ബന്ധം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനിൽക്കെയാണ് ബിലാൽ പിടിയിലായിരിക്കുന്നത്