
ഡാളസ്: വടക്കേ അമേരിക്കയിലെ 35-ാമത് സി.എസ്.ഐ കുടുംബ-യുവജന സമ്മേളന തീം പ്രകാശനം നവംബർ 25 നു ഡാളസ്സിൽ നടക്കും, തീം പ്രകാശന (THEME REVEAL) പ്രത്യേക ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്, സി.എസ്.ഐ മദ്ധ്യ കേരളാ രൂപത ബിഷപ് ഡോ. സാബു കോശി ചെറിയാൻ , ഡോ. ജെസ്സി സാറാ കോശി എന്നിവരാണ്
ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ ചർച്ച്, ഡാളസ്, ടെക്സസാണ് .
ചൊവ്വാഴ്ച,വൈകുന്നേരം 6ന് ബിഷപ്പിന് അനൗപചാരിക സ്വീകരണം തുടർന്നു വൈകുന്നേരം 7ന് ആരാധനാ ശുശ്രൂഷയും കോൺഫറൻസ് പ്രമേയ പ്രഖ്യാപനവും
സ്ഥലം 12717 മാർഷ് ലെയ്ൻ,ഫാർമേഴ്സ് ബ്രാഞ്ച്,ടെക്സസ് – 75234
ലൈവ് സ്ട്രീംവൈകുന്നേരം 7:00 മണി മുതൽ യൂട്യൂബിലും ഫേസ്ബുക്കിലും ഉണ്ടായിരിക്കും.
രാത്രി 8:00: സ്നേഹവിരുന്നോടെ (Light Dinner).സമ്മേളനം സമാപിക്കും
ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ. ചർച്ച് വികാരി ഷെർവിൻ ഡോസ്സ് ,സെക്രട്ടറി അനിൽ ചാണ്ടി എന്നിവരാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. കോൺഗ്രിഗേഷനിലെ എല്ലാ അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
CSI Family Youth Conference Theme Launch in Dallas on November 25th















