അതിദയനീയം, ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിച്ച സ്വർണഖനിയിൽ 100ഓളം പേർ മരിച്ചനിലയിൽ, 500ഓളം പേർ കുടുങ്ങിക്കിടക്കുന്നു

ജോഹന്നാസ്ബർ​ഗ്: ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിക്കപ്പെട്ട സ്വർണ ഖനിയിൽ 100ഓളം പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഖനിയിൽ അഞ്ഞൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി ഖനിയിൽ നിന്ന് 18 മൃതദേഹങ്ങൾ പുറത്തെടുക്കുകയും 26 പേരെ രക്ഷിക്കുകയും ചെയ്തായും അധികൃതർ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട സ്വർണ ഖനിയിൽ അനധികൃതമായി ഖനനം ചെയ്യാനെത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഇവർ ഖനിയിൽ കുടുങ്ങിയിട്ട് ദിവസങ്ങളായെന്നും പട്ടിണി മൂലമോ നിർജ്ജലീകരണം മൂലമോ മരിച്ചതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.

തലസ്ഥാനമായ ജൊഹന്നാസ്ബർ​ഗിന് 145 കിലോമീറ്റർ അകലെയാണ് ദുരന്തമുണ്ടായത്. രക്ഷപ്പെട്ട ചിലകുടെ ഫോണിൽ നിരവധി മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞതായി കാണിക്കുന്ന രണ്ട് വീഡിയോകൾ ഉണ്ടായിരുന്നു. രണ്ട് മാസം മുമ്പ് ഖനിത്തൊഴിലാളികളെ ബലം പ്രയോഗിച്ച് പുറത്താക്കാനും ഖനി അടച്ചുപൂട്ടാനും അധികാരികൾ ശ്രമിച്ചത് പൊലീസും ഖനിത്തൊഴിലാളികളും തമ്മിലുള്ള സംഘർഷത്തിന് വഴിയൊരുക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ അനധികൃത ഖനനം സാധാരണമാണ്.

അനധികൃത ഖനിത്തൊഴിലാളികൾ മാസങ്ങളായി ഭൂമിക്കടിയിൽ താമസിക്കുന്നതായാണ് റിപ്പോർട്ട്. ഉപയോഗശൂന്യമായ ഒരു സ്വർണ്ണ ഖനിയിലെ ദാരുണമായ സാഹചര്യം കാണിക്കുന്ന അസ്വസ്ഥജനകമായ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തുടനീളം അനധികൃത ഖനനം ലക്ഷ്യമിട്ടുള്ള പോലീസ് ഓപ്പറേഷൻ കഴിഞ്ഞ വർഷം ആരംഭിച്ചതുമുതൽ ഇവർ ഇവിടെയാണെന്നാണ് റിപ്പോർട്ട്. സമാ സമാസ്” എന്നറിയപ്പെടുന്ന വിഭാ​ഗമാണ് കുടുങ്ങിക്കിടക്കുന്നത്.

Dead bodies seen in videos from South African mine

More Stories from this section

family-dental
witywide