യംഗ് ഇന്ത്യ കമ്പനിയുണ്ടാക്കിയത് വെറുതേയല്ല, നാഷണല്‍ ഹെറാള്‍ഡ് കേസിൽ സോണിയക്കും രാഹുലിനും കുരുക്ക് മുറുകുന്നോ? ശക്തമായ തെളിവുണ്ടെന്ന് ഇഡി കോടതിയില്‍

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ ഇടപാട് കേസില്‍ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും പ്രതിപക്ഷ നേതാവും മകനുമായ രാഹുല്‍ ഗാന്ധിക്കും കുരുക്ക് മുറുകുന്നു. ഇരുവർക്കുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ഇരുവര്‍ക്കുമെതിരെ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഡല്‍ഹിയിലെ പി എം എല്‍ എ പ്രത്യേക കോടതിയെ ഇ ഡി അറിയിച്ചു.

സാമ്പത്തിക നേട്ടമുണ്ടാക്കാനായാണ് കോണ്‍ഗ്രസ് നേതാക്കള്‍ യംഗ് ഇന്ത്യ എന്ന പേരില്‍ കമ്പനിയുണ്ടാക്കിയത്. യംഗ് ഇന്ത്യയ്ക്ക് ബിസിനസ് സംബന്ധമായ പ്രവര്‍ത്തനങ്ങളില്ല. ക്രമക്കേടിലൂടെ നേടിയ സ്വത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. യങ് ഇന്ത്യയുടെ ഓഹരിയും സ്വത്തും വാടക വരുമാനവും കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും ഇ ഡി വ്യക്തമാക്കി. കെട്ടിട വാടക ഇനത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കള്ളപ്പണ ഇടപാടുണ്ട്. അസോസിയേറ്റ് ജേര്‍ണലും യംഗ് ഇന്ത്യയും കോണ്‍ഗ്രസും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി. കോണ്‍ഗ്രസിന് സംഭാവന നല്‍കിയവര്‍ വഞ്ചിക്കപ്പെട്ടുവെന്നും ഇ ഡി ആരോപിച്ചു.

ഇ ഡിയുടെ കുറ്റപത്രത്തില്‍ ജൂലൈ രണ്ട് മുതല്‍ എട്ട് വരെ പി എം എല്‍ എ കോടതി വാദം കേള്‍ക്കും. എ ജെ എല്‍ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയാണ് ജവഹര്‍ലാല്‍ നെഹ്റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്നത്. കമ്പനി ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടത്തിയെന്നാണ് കേസ്.

More Stories from this section

family-dental
witywide