പറക്കുന്നതിനിടെ ഡെല്‍റ്റ എയര്‍ലൈന്‍ ബോയിങ് വിമാനത്തിന്റെ ചിറക് ഭാഗികമായി വേര്‍പെട്ടു, ഒഴിവായത് വന്‍ ദുരന്തം

ടെക്‌സസ് : ലാന്‍ഡിങ്ങിന് തൊട്ടു മുമ്പ് ഡെല്‍റ്റ എയര്‍ലൈന്‍ ബോയിങ് വിമാനത്തിന്റെ ചിറക് ഭാഗികമായി വേര്‍പെട്ടു. ഓര്‍ലാന്‍ഡോ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ നിന്ന് 62 യാത്രക്കാരും 6 കാബിന്‍ ജീവനക്കാരുമായി ഓസ്റ്റിന്‍ ബെര്‍ഗ്‌സ്‌ട്രോം വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്യവേയാണ് ബോയിങ് 737 വിമാനത്തിന്റെ ഇടുത ഭാഗത്തെ ചിറകുകള്‍ വേര്‍പെട്ടത്. വിന്‍ഡോ സീറ്റിലിരുന്ന യാത്രക്കാരിയാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്. വൈകാതെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യ്തു.

സംഭവത്തില്‍ പ്രഖ്യാപിച്ച് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് 68 യാത്രക്കാരും ജീവനക്കാരും. ഇടതു ചിറകിന്റെ ഒരു ഭാഗമാണ് വേര്‍പെട്ടതെന്നും വിമാനം അറ്റകുറ്റപണികള്‍ക്കായി കയറ്റിയതായി ഡെല്‍റ്റ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ ആശങ്കയില്‍ കമ്പനി ക്ഷമാപണം നടത്തുകയും ചെയ്തു.

More Stories from this section

family-dental
witywide