
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ശതകോടീശ്വരൻ ഇലോൺ മസ്ക് ഉന്നയിച്ച സുപ്രധാനമായ ആരോപണത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ. കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട സർക്കാർ രേഖകളിൽ ട്രംപിന്റെ പേരുണ്ടെന്ന് മസ്ക് തെളിവുകളില്ലാതെ അവകാശപ്പെട്ടിരുന്നു. ഈ ആരോപണങ്ങളിൽ തങ്ങൾ ആശങ്കാകുലരാണെന്നും അവ സത്യമാണോ എന്ന് വ്യക്തമാക്കണമെന്നും റാംകിംഗ് അംഗം റോബർട്ട് ഗാർസിയയും ആക്ടിംഗ് റാംകിംഗ് അംഗം സ്റ്റീഫൻ ലിഞ്ചും ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രസിഡന്‍റിനെ സത്യത്തിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നും സംരക്ഷിക്കാൻ എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടുന്നത് തടയാനുള്ള ഏതൊരു ശ്രമവും കോൺഗ്രസിന്‍റെയും നീതിന്യായ വകുപ്പിന്‍റെയും തീവ്രമായ പരിശോധനയ്ക്ക് അർഹമാണ് എന്നാണ് ഇരുവരും പ്രസ്താവനയിൽ വ്യക്തമാക്കിയത്. മസ്‌കിന്‍റെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് വൈറ്റ് ഹൗസ് അത് ദൗർഭാഗ്യകരമായ ഒരു സംഭവം എന്നാണ്.
എപ്സ്റ്റീൻ ഫയലുകൾ ഇന്നും പുറത്ത് വരാത്തതിനുള്ള കാരണം പോലും ട്രംപിന്‍റെ പേരുള്ളതിനാലാണ് എന്നാണ് മസ്കിന്‍റെ ആരോപണം. സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീൻ.