
വാഷിംഗ്ടണ്‍ : ഒരുമാസം പിന്നിട്ട് യുഎസില്‍ ഭരണപ്രതിസന്ധിയും അമേരിക്കക്കാരുടെ ജീവിതത്തെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതിനിടെ നിര്‍ണായക നിലപാടെടുത്ത് ഡെമോക്രാറ്റുകള്‍. ഒബാമാ കെയര്‍ എന്നറിയപ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒരു വര്‍ഷത്തേക്കുകൂടി നീട്ടിയാല്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ വോട്ട് ചെയ്യുമെന്ന് സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷുമര്‍ വെള്ളിയാഴ്ച പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എപി റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ റിപ്പബ്ലിക്കന്മാര്‍ ചെയ്യേണ്ടത് ‘അതെ’ എന്ന് പറയുക മാത്രമാണ്- ഷുമര്‍ പറഞ്ഞു. വിമാനത്താവളങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധി ലഘൂകരിക്കാനും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈകിയ ഭക്ഷ്യസഹായം അടിയന്തരമായി പുനഃസ്ഥാപിക്കാനും ഇരു പാര്‍ട്ടികളിലെയും നിയമനിര്‍മ്മാതാക്കളുടെ നീക്കത്തിന്റെ ഭാഗമായാണ് ഷുമറിന്റെ ഓഫര്‍ വരുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ റിപ്പബ്ലിക്കന്‍ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ദ്വികക്ഷി സമിതി സ്ഥാപിക്കാനും അവര്‍ നിര്‍ദ്ദേശിക്കുന്നു.
അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്ന ഒരു കരാറിൽ ഡെമോക്രാറ്റുകളുടെ ഒരു ചെറിയ സംഘം റിപ്പബ്ലിക്കൻമാരുമായി ചർച്ച നടത്തിവരികയാണ്.
Democrats say they will vote to end the shutdown if the Obamacare health insurance plan is extended for another year.















