സ്ത്രീകളെയും കുട്ടികളെയും വർഷങ്ങളോളം രഹസ്യമായി ചിത്രീകരിച്ച കേസിൽ മിഷിഗണിൽ ഇന്ത്യൻ വംശജനായ മുൻ ഡോക്ടർ ഉമൈർ ഏജാസിന് 35 മുതൽ 60 വർഷം വരെ തടവ് ശിക്ഷ വിധിച്ചു.. ഡോക്ടർ എന്ന നിലയിൽ ലഭിച്ച വിശ്വാസം ദുരുപയോഗം ചെയ്ത് സ്ത്രീകളെയും കുട്ടികളെയും രഹസ്യമായി ചിത്രീകരിച്ചതിനാണ് ശിക്ഷ.
2024 ഓഗസ്റ്റിലാണ് കേസ് പുറത്തുവന്നത്. ഏജാസ് വീട്ടിലെ ഒളിപ്പിച്ച ക്യാമറയിൽ ഭാര്യയെയും അവരുടെ രണ്ടു പ്രായപൂർത്തിയാകാത്ത കുട്ടികളെയും സ്ത്രീ ബന്ധുക്കളെയും ചിത്രീകരിച്ചുവെന്ന തെളിവുകളുമായി ആദ്യ പരാതി ഭാര്യയാണ് പോലീസിന് നൽകിയത്. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിൽ 31 ലൈംഗിക കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി. ഏജാസ് കുറ്റം സമ്മതിക്കാതെയാണ് ശിക്ഷിക്കപ്പെട്ടത്.
വിചാരണയിൽ വേദന പങ്കുവച്ച് പല സ്ത്രീകളും കോടതിയിൽ സാക്ഷി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ മനുഷ്യനിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കാനാകില്ല. നീ അനവധി ജീവിതങ്ങൾ തകർത്തു. നിന്നെ ജയിൽവാസത്തിന് വിധിക്കുന്നതിനു പുറമെ വേറൊന്നും ചെയ്യാൻ കഴിയില്ല എന്ന് ജഡ്ജി പ്രതികരിച്ചു.
2024 ഓഗസ്റ്റിൽ ആരംഭിച്ച അന്വേഷണത്തിൽ വീട്ടിൽ നിന്നുള്ള നിരവധി ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിരുന്നു. ആറ് കമ്പ്യൂട്ടറുകൾ, നാല് ഫോൺ, 15 ഹാർഡ് ഡ്രൈവ്. അവയിൽ ഒന്നിൽ മാത്രം കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ചിത്രീകരിച്ച 13,000-ത്തിലധികം വിഡിയോകൾ പൊലീസ് കണ്ടെത്തി.
ഏജാസ് വിവിധ ഇടങ്ങളിൽ ഒളിപ്പിച്ച ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ഏജാസ് ഗോൾഡ്‌ഫിഷ് സ്വിമ്മിംഗ് സ്കൂളിലും (റോച്ചസ്റ്റർ ഹിൽസ്), ആശുപത്രിമുറികളിലും, വീടുകളിലെ ബെഡ്‌റൂമുകളിലും കുട്ടികളെയും മുതിർന്നവരെയും മറഞ്ഞ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചതായി കണ്ടെത്തി.
ശിക്ഷ വിധിക്കുന്നതിന് മുൻപായി നാല് സ്ത്രീകൾ കോടതിയിൽ നേരിട്ട് വേദന പങ്കുവച്ചു. താഴോട്ടു നോക്കുന്നതു നിർത്തി എന്റെ കണ്ണിലോട്ടു നോക്ക്. സ്വിമ്മിംഗ് സ്കൂളിലെ ചില്ലുകളിലോട്ടുള്ള ആ ചെറിയ ഇടിവിൽ ക്യാമറ ഇടുമ്പോൾ നിനക്കുണ്ടായ ധൈര്യം ഇപ്പോഴും ഉണ്ടോ? നിന്റെ പ്രവൃത്തികൾക്കുള്ള വില ഇപ്പോഴാണ് ചോദിക്കപ്പെടുന്നത് എന്ന് സ്വിമ്മിംഗ് സ്കൂളിലെ ഇരയായ ഒരു അമ്മ നേരിട്ട് ഏജാസിനോട് ചോദിച്ചു.
‘Destroyed many lives’: Indian-origin doctor Omair Ajas sentenced to over 35 years in Michigan; First complaint filed by wife














